മസ്‌കറ്റ്: ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്നുമായി കടക്കാൻ ശ്രമിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് അറബി കടലിൽ നിന്ന് രണ്ട് ബോട്ടുകളിലായെത്തിയ സംഘത്തെ പിടികൂടിയത്.

പിടിയിലായവർ അറബ് വംശജരാണെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖാട്ട് മയക്കുമരുന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് പ്രസതാവനയിൽ അറിയിച്ചു.