കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിൻകര അമൽ ബെന്നി കൂടത്തായി അമ്പായക്കുന്നുമ്മൽ വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. 810 മില്ലി ഗ്രാം എംഡിഎംഎയും ബൈക്കും പൊലീസ് പിടിച്ചെടുത്തു.

കൊടുവള്ളി ഇൻസ്‌പെക്ടർ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ് ഐമാരായ കെ കെ രാജേഷ് കുമാർ, പി കെ അഷ്‌റഫ്, എ എസ് ഐമാരായ ശ്രീകുമാർ, സജീവൻ, സീനിയർ സി പി ഒമാരായ അബ്ദുൽ റഹീം, ജയരാജൻ, സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.