- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബയോ ഇ യുടെ കോർബി വാക്സിന് അടിയന്തര അനുമതി നൽകി ഡിസിജിഐ; 12 വയസിന് മുകളിലുള്ളവരിൽ കുത്തിവയ്ക്കാം
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബയോ ഇ യുടെ കോർബവാക്സിന് ഡിസിജിഐ അടിയന്തര ഉപയോഗ അനുമതി നൽകി. പന്ത്രണ്ട് വയസിന് മുകളിൽ ഉള്ളവരിൽ കോർബവാക്സിൻ കുത്തിവെക്കാൻ ആണ് അനുമതി നൽകിയത്. നേരത്തെ വിദഗ്ധ സമിതി ഉപയോഗ അനുമതിക്ക് ശുപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് ഡിസിജിഐ അടിയന്തര ഉപയോഗ അനുമതി നൽകിയത്.
അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി കുറയുകയാണ്. പ്രതിദിന കോവിഡ് കേസുകൾ കാൽ ലക്ഷത്തിൽ താഴെ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നത്തെ കണക്കാകട്ടെ വലിയ ആശ്വാസം നൽകുന്നതാണ്. രാജ്യത്ത് 16051 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
Next Story




