- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാപ ഭൂമിയാക്കി കേരളത്തെ തകർക്കാനാണ് ആർഎസ്എസ് നീക്കം; ഹരിദാസിന്റെ കൊലപാതകം ആർ എസ് എസ് - ബിജെപി നേതൃത്വത്തിന്റെ അറിവോടെ എന്ന് ഡോ.വി.ശിവദാസൻ എം പി.

കണ്ണൂർ:തലശ്ശേരിയിലെ മത്സ്യത്തൊഴിലാളിയും സിപിഎം പ്രവർത്തകനുമായിട്ടുള്ള ഹരിദാസിന്റെ കൊലപാതകം ആർ എസ് എസ് - ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നുള്ളത് സംശയാതീതമായ കാര്യമാണ് എന്ന് ഡോ.വി.ശിവദാസൻ എം പി. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന കാര്യം മറ നീക്കി പുറത്തുവരികയാണ്. രണ്ട് ദിവസം മുമ്പ് പ്രദേശത്ത് ആർഎസ്എസ് നടത്തിയ പൊതുയോഗത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ നോട്ടമിട്ടിട്ടുണ്ട് എന്ന് അതിന്റെ നേതാക്കൾ തന്നെ പറയുന്നതിന്റെ വീഡിയോ ഭാഗങ്ങൾ പുറത്ത് വന്നിരുന്നു. അതോടൊപ്പം തന്നെ ഈ പ്രദേശത്ത് സമീപ കാലങ്ങളിൽ യാതൊരു വിധ അക്രമ പ്രവർത്തനങ്ങളും നടന്നിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത് ഈ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസിന്റെ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത്. ഇത്തരം കലാപ പ്രവർത്തനങ്ങൾ കേന്ദ്ര അടിസ്ഥാനത്തിൽ ആർഎസ്എസ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കേരള വിരുദ്ധ പ്രചരണങ്ങൾക്ക് ശക്തി പകരുക എന്ന ഉദ്ദേശത്തോടെയാണ്. കേരളത്തെ കലാപഭൂമിയാകി ചിത്രീകരിക്കാനും അതുവഴി മറ്റ് സംസ്ഥാനങ്ങളുടെ മുന്നിലും ലോകത്തിന് മുന്നിലും കേരളത്തെ ഇകഴ്തിക്കാട്ടുവാനുമാണ് സംഘ പരിവാർ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കീഴിൽ നിയമ നിർവഹണ ഏജൻസികൾ അടിമകൾക്ക് സമാനമായ അവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് ഇത്തരം കൊലപാതകങ്ങൾ നടക്കുന്നത്. അക്രമങ്ങൾ സംഘടിപ്പിച്ചതിന് ശേഷം പൊലീസ് പിടികൂടിയാൽ കേന്ദ്ര ഏജൻസികളുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടലുകൾ കൊണ്ട് പുറത്ത് വരാം എന്ന ധൈര്യമാണ് ഇവരെ നയിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് ആർഎസ്എസിനെ വിലക്കാൻ കേന്ദ്ര സർക്കാർ തയാറാവണം. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേത് പോലെ നിത്യമായ അശാന്തിയും അക്രമവുമാണ് ഇവിടെയും പുലരുന്നതെന്ന് വരുത്തിതീർക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും യൂണിയൻ സർക്കാർ പിന്തിരിയണമെന്നും ശിവദാസൻ ആവശ്യപ്പെട്ടു.


