മസ്‌കറ്റ്: ഒമാനിൽ 24 മണിക്കൂറിൽ 1,036 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് പുതിയതായി മൂന്നു മരണങ്ങളാണ് ഒമാനിൽ റിപ്പോർട്ട് ചെയ്തത്. 2,076 പേർക്ക് കൂടി കോവിഡ് വൈറസ് ബാധയിൽ നിന്ന് മുക്തി നേടി. ഇതിനകം രാജ്യത്ത് 3,58,133 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 95.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,76,724 പേർക്കാണ് ഒമാനിൽ കോവിഡ് ബാധിച്ചിട്ടുള്ളത്.

ആകെ 4,234 പേർ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 കോവിഡ് രോഗികളെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആകെ 331 കോവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 66 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്.