മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയുമായ അനിൽ അംബാനിയുടെയും ടിന അംബാനിയുടെയും മൂത്തമകൻ അന്മോൾ അംബാനി വിവാഹിതനായി. കൃഷ ഷാ ആണ് വധു. മുംബൈയിലെ അനിൽ അംബാനിയുടെ വസതിയിൽ വച്ചായിരുന്നു ചടങ്ങ്.

 
 
 
View this post on Instagram

A post shared by Supriya Sule (@supriyasule)

ഇരുവരുടേയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അംബാനി കുടുംബത്തിലെ വിവാഹാഘോഷത്തിൽ സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

 
 
 
View this post on Instagram

A post shared by Pinky Reddy (@pinkyreddyofficial)

ചുവപ്പ് ലെഹങ്കയണിഞ്ഞ് അതിസുന്ദരിയായാണ് കൃഷയെത്തിയത്. വെള്ള ഷെർവാണിയാണ് അന്മോൾ ധരിച്ചത്. ടിന അംബാനി കറുപ്പ്, ചുവപ്പ് നിങ്ങളിലുള്ള ലെഹങ്ക ധരിച്ചപ്പോൾ ഭർതൃസഹോദരൻ മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷന്റെ ചെയർപഴ്‌സനുമായ നിത അംബാനി പിങ്ക് ലെഹങ്കയിൽ തിളങ്ങി.

 
 
 
View this post on Instagram

A post shared by Supriya Sule (@supriyasule)

റിലയൻസ് കാപ്പിറ്റലിന്റെ ഡയറക്ടർ ആണ് അന്മോൾ അംബാനി. ഡിസ്‌കോ എന്ന സോഷ്യൽ നെറ്റവർക്കിങ് സൈറ്റിന്റെ സ്ഥാപകയും സിഇഒയുമാണ് കൃഷ.