- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നത്തെ തീയതി ആവർത്തിക്കാൻ ഇനി 200 വർഷം കാത്തിരിക്കണം; അതുകഴിഞ്ഞാൽ 20,000 വർഷം; മനുഷ്യായുസ്സിൽ ഒന്നുപോലും കിട്ടാത്ത 22.2.22 എന്ന അപൂർവ്വ ദിനം ആഘോഷിച്ച് സോഷ്യൽ മീഡിയ; ലോകം ടൂസ് ഡേ ആഘോഷിക്കുമ്പോൾ
ഇന്ന് ട്യുസ് ഡേ അല്ല, ടൂസ് ഡേ ആണെ്, 22-2-22 എന്ന് മുഴുവൻ ടു വരുന്ന ടൂസ് ഡേ. ഒരു സമ്പൂർണ്ണ ടൂസ് ഡേ വരാൻ (22.2.2222) ഇനിയും രണ്ടു നൂറ്റാണ്ടുകൾ കൂടി കാത്തിരിക്കണമെങ്കിലും, നമ്മൾ സാധാരണയായി തീയതികൾ എഴുതാൻ ഉപയോഗിക്കുന്ന രീതികൾ പ്രകാരം ഇന്നത്തെ ദിവസത്തേയും ടൂസ് ഡേ എന്ന് വിളിക്കാവുന്നതാണ്. ഒരു പതിറ്റാണ്ട് മുൻപ് നമ്മൾ രണ്ട് വൺസ് ഡേകൾ കണ്ടു, 11.1.11 ഉം 11.11.11 ഉം. ഈ നൂറ്റാണ്ടിൽ ഈ രീതി ആവർത്തിക്കുന്ന, അതായത്, 02.02.02, 12.12.12 എന്നിങ്ങനെയുള്ള രീതിയിൽ തീയതികൾ വരുന്ന 11 മാസങ്ങൾ കൂടിയുണ്ട്.
11 വർഷങ്ങൾ കഴിയുമ്പോൾ നമുക്ക് ത്രീസ് ഡേ (3.3.33) ആഘോഷിക്കാൻ സാധിക്കും. വീണ്ടും ഒരു 11 വർഷം കഴിയുമ്പോൾ ഫോർസ് ഡേയും. എന്നാൽ, ഒരു സമ്പൂർണ്ണ ടൂസ്ഡേ ആഘോഷിക്കുവാൻ വരും തലമുറകൾക്ക് മാത്രമേ കഴിയുകയുള്ളു. കാരണം അതിനായി നൂറ്റാണ്ടുകൾ കാത്തിരിക്കെണ്ടതുണ്ട്. എന്നാൽ, നിർഭാഗ്യവശാൽ 2222 ലെ സമ്പൂർണ്ണ ടൂസ് ഡേ വരുന്നത് ഒരു വെള്ളിയാഴ്‌ച്ചയാണ്, ട്യുസ്ഡേയിൽ അല്ല. നൂറു വർഷത്തിനു ശേഷം മറ്റൊരു 2.22.22 കൂടി വരുമെങ്കിലും അതിനെ നമുക്ക സമ്പൂർണ്ണ ടൂസ് ഡേ എന്ന് വിളിക്കാൻ ആവില്ല. കാരണം 2122 എന്നത് 2022 പോലെ തന്നെ പൂർണ്ണമായും 2 കൾ നിറഞ്ഞതല്ല.
ഏതായാലും ടൂസ്ഡേ ഒരു ആഘോഷമക്കുന്ന തിരക്കിലാണ് ലോകം. ടൂസ് ഡേ ആഘോഷിക്കുവാൻ ഇന്ന് ഓഫീസിലേക്ക് ടുടു (ഒരുതരം ഞൊറികൾ വെച്ച് തുന്നിയ പാവാട) അണിഞ്ഞ് വരാമോ എന്നാണ് ഒരാൾ ട്വിറ്ററിൽ ചോദിച്ചത്. ഇന്നത്തെ ദിവസം ആഘോഷിക്കുവാൻ വെളുപ്പിന് 2 മണികഴിഞ്ഞ് 22 മിനിറ്റും 22 സെക്കന്റും ഉള്ളപ്പോൾ ഉണർന്നെണീറ്റതിന്റെ കഥ മറ്റൊരാൾ പറയുന്നു.
പാറ്റേൺ അല്ലെങ്കിൽ ക്രമം എന്നതിൽ അതിജീവനത്തിന്റെ സഹജാവബോധം കണ്ടെത്തിയിട്ടുണ്ട്. വേട്ടയാടുന്നതിനുള്ള മൃഗങ്ങളെ കണ്ടെത്താൻ ആദിമകാലത്തെ മനുഷ്യരും, വംശനാശം സംഭവിച്ച ജീവിഗണത്തെ കണ്ടെത്താൻ ആധുനിക മനുഷ്യനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് പറ്റേൺ എന്നത്. ഭൂമിയിലെ ഏതൊരു സംഭവവികാസങ്ങൾക്കും ഒരു ക്രമമുണ്ട്. അത് സസൂക്ഷ്മം നിരീക്ഷിച്ചാലാണ് ഇന്ന് നിലനിൽക്കുന്ന സ്പീഷീസുകളുടെ അതിജീവന കഥ പൂർണ്ണമായും മനസ്സിലാക്കാൻ ആകുക.
ഇത്തരത്തിലുള്ള ക്രമങ്ങൾ തീയതികളിൽ വരുമ്പോൾ അതിനൊക്കെ എന്തെങ്കിലും അർത്ഥങ്ങൾ തേടാനുള്ള ഒരു പ്രവണതാ മനുഷ്യനുണ്ട്. ഉദാഹരണത്തിന് 2012-ലെ ഡിസംബർ 12 ന് (12.12.12) ലോകം അവസാനിക്കും എന്നൊരു പ്രവചനം ഉണ്ടായിരുന്നു. പുരാതന മീസോ അമേരിക്കൻ കലണ്ടർ പ്രകാരം ലോകം നിലനിൽക്കുന്ന 5,126 വർഷങ്ങളിൽ ഏറ്റവും അവസാനത്തെ വർഷമാണ് അതെന്നായിരുന്നു അതിനെ കുറിച്ച് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, ഇത്തരത്തിലുള്ള എല്ലാ ക്രമങ്ങൾക്കും എന്തെങ്കിലും അർത്ഥം ഉണ്ടാകണമെന്നില്ല.