- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത ഓർഡിനൻസ് പിൻവലിക്കുക: വെൽഫെയർ പാർട്ടിയുടെ നിയമസഭാ മാർച്ച്
തിരുവനന്തപുരം: അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിയൊരുക്കുന്ന പുതിയ ലോകായുക്ത ഓർഡിനൻസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 23 ബുധനാഴ്ച വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച് മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ ദുർബല സംവിധാനമാക്കി മാറ്റാനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാറും ഗവർണറും ഒത്തു കളിക്കുകയായിരുന്നു.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് നിയമസഭ മാർച്ചെന്ന് പരിപാടിയുടെ കൺവീനറും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ മിർസാദ് റഹ്‌മാൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ മുന്നിൽ നിന്ന് രാവിലെ പത്തുമണിക്ക് മാർച്ച് ആരംഭിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മാർച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, കെ.എ ഫെഫീക്ക്, റസാഖ് പാലേരി തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്യും.