- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവമോഗയിൽ ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകം: കുറ്റകൃത്യത്തിൽ പങ്കെടുത്തവരടക്കം ആറുപേർ അറസ്റ്റിൽ; പിടിയിലായത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെന്ന് സൂചന; പ്രേരണ വ്യക്തമല്ലെന്ന് പൊലീസ്
ശിവമോഗ: കർണാടക ശിവമോഗയിൽ ബജ്റംഗ് ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിൽ ആറുപേർ അറസ്റ്റിൽ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരടക്കം അറസ്റ്റിലായ എല്ലാവർക്കും നേരത്തെയും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
മൊത്തം 12 പേരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ആറുപേരിൽ മൂന്ന് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. എല്ലാവരുടെയും പ്രായം 20നും 22നും ഇടയിലാണെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് എസ്‌പി ലക്ഷ്മി പ്രസാദ് പറഞ്ഞു.
ശിവമോഗയിൽ കൊലപാതകത്തെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഹർഷയുടെ സംസ്‌കാര ചടങ്ങിൽ അയ്യായിരത്തോളം പേർ പങ്കെടുത്തു. കല്ലേറിനെ തുടർന്ന് പൊലീസ് ലാത്തി വീശി. ഞായറാഴ്ച രാത്രിയാണ് ബജ്റംഗ് ദൾ നേതാവായ ഹർഷയെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. തുടർന്ന് സംഘർഷാവസ്ഥയുണ്ടായി.
ഹിജാബുമായി ബന്ധപ്പെട്ട വിവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ തള്ളിയിരുന്നു. എന്നാൽ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് മന്ത്രി കെ എസ് ഈശ്വരപ്പയും കേന്ദ്രസഹമന്ത്രി ശോഭ കരന്ത്ലജയും രംഗത്തെത്തി.
കസ്റ്റഡിയിലായത് 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് സൂചനയുണ്ട്. ഞായറാഴ്ച വൈകിട്ടാണ് ശിവമൊഗ്ഗയിലെ സീഗാഹട്ടി സ്വദേശിയായ ഹർഷ കാറിലെത്തിയ അക്രമിസംഘത്തിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കാമത്ത് ഒരു പെട്രോൾ പമ്പിന് സമീപത്ത് നിൽക്കുകയായിരുന്ന ഹർഷയെ അക്രമിസംഘം വെട്ടുകയായിരുന്നു. അഞ്ച് പേരാണ് ഹർഷയുടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതിൽ കാസിം, സയ്യിദ്, നദീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാണ്.
ബജ്രംഗദളിന്റെ സജീവപ്രവർത്തകനായിരുന്ന ഹർഷയ്ക്ക് മുമ്പും നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബജറംഗ്ദൾ റാലികൾക്കിടെ പ്രദേശത്ത് മറ്റൊരു സംഘവുമായി ഹർഷ നിരന്തരം സംഘർഷത്തിലായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ശിവമൊഗ്ഗയിൽ ഇന്നും ബജ്രംഗദൾ പ്രവർത്തകർ പ്രതിഷേധറാലി നടത്താനെത്തി. എന്നാൽ പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു. ശിവമൊഗ്ഗയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഒരു വിഭാഗത്തിന്റെ കടകൾക്ക് നേരെ കല്ലേറുണ്ടായി. ആക്രമണം നടന്നു. ശിവമൊഗ്ഗയിൽ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഇന്നും സ്ഥലത്ത് കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹിജാബ് വിഷയത്തിൽ ഹർഷൻ സ്വീകരിച്ച നിലപാടുകളാണ് അക്രമികളെ പ്രകോപിപ്പിച്ചക് എന്നും അതാണ് ഹർഷന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നും ബജ്‌റംഗ്ദൾ നേതാക്കൾ ആരോപിക്കുന്നു. എന്നാൽ ഹിജാബ് വിവാദമല്ല കൊലപാതകത്തിന് പിന്നിൽ എന്നാണ് തീവ്ര മുസ്ലിം സംഘടനകൾ പറയുന്നത്.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കുന്നതിനെതിരെ ഹർഷൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. സ്‌കൂളുകളിലും, കോളേജുകളിലും യൂണിഫോം ധരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്യാമ്പെയ്നും സജീവമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അക്രമികൾ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം വകവയ്ച്ചില്ല. ഇതാണ് അക്രമികളെ അറുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
തയ്യൽ കട നടത്തി ഉപജീവനം നടത്തുന്ന 26 കാരനായ ഹർഷനെ രാത്രി വീട്ടിലേക്ക് വരുമ്പോഴാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശിവമോഗയിൽ ഉൾപ്പെടെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്