ർത്താവിനൊപ്പമുള്ള നടി ശിൽപ ബാലയുടെ ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഭർത്താവ് ഡോ.വിഷ്ണു ഗോപാലിനൊപ്പം വിജയ് ചിത്രം ബീസ്റ്റിലെ 'അറബിക് കുത്ത്' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്.

ശിൽപ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സയനോര ഫിലിപ്, അപർണ തോമസ്, ഷഫ്‌ന, അൻസിബ ഹസ്സൻ, ആര്യ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേർ കമന്റുകളുമായി എത്തി. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് ശിൽപ ബാല. മുൻപും ഭർത്താവിനൊപ്പമുള്ള നൃത്ത വിഡിയോകൾ താരം പങ്കുവച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Shilpa Bala (@shilpabala)