മൂഹമാധ്യമങ്ങൾ പ്രചാരത്തിലായതോടെ നിരവധി അവസരങ്ങളായിരുന്നു സാധാരണക്കാർക്ക് മുന്നിൽ തുറന്നുവന്നത്. പലർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അതുപോലെ സ്വന്തം അഭിപ്രായം, ചെറുതെങ്കിലും ഒരു ആൾക്കൂട്ടത്തിനു മുന്നിൽ വ്യക്തമാക്കുവാനും ഇതിലൂടെ കഴിഞ്ഞു. അതോടൊപ്പം തന്നെ ബിസിനസ്സ് രംഗത്തുള്ളവർക്ക് പണം മുടക്കാതെ പരസ്യം നൽകുവാനുള്ള ഒരു ഉപാധികൂടിയായി മാറി ഇത്. എന്നാൽ, മറ്റേതൊരു സാങ്കേതിക വിദ്യയേയും പോലെ ഇവിടെയും ദുരുപയോഗങ്ങൾ ഒരുപാട് നടക്കുന്നുണ്ട്.

അബദ്ധ പ്രചാരണങ്ങളും വ്യക്തിഹത്യകളുമൊക്കെ പ്രത്യക്ഷത്തിലുള്ള ദുരുപയോഗങ്ങളാണെങ്കിൽ, സ്വന്തം നിലയിൽ പ്രശസ്തരാകാൻ പലരും കാട്ടികൂട്ടുന്ന പണികൾ പലപ്പോഴും പരോക്ഷമായ ദുരുപയോഗമായി മാറാറുണ്ട്. സ്വന്തം ജീവനും ആരോഗ്യത്തിനും മാത്രമല്ല, പലപ്പോഴും ഇത്തരക്കാരുടെ നടപടി മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാക്കിയിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഓൺലിഫാൻസ് താരമായ മേരി മഗ്ദലിന്റേത്.

പോൺ ചിത്രങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യുകയും, അത് സന്ദർശകർ കാണുന്നതിനായി ചെറിയൊരു ഫീസ് ഈടാക്കുകയും ചെയ്യുന്ന ഓൺലിഫാൻസ് എന്ന വെബ്സൈറ്റിലെ പ്രധാന ആകർഷണകേന്ദ്രങ്ങളിൽ ഒന്നാണ് മേരി മഗ്ദലീൻ. പ്ലാസ്റ്റിക് സർജറി ഭ്രാന്തുകയറിയ ഇവർ നിരവധി തവണയാണ് പ്ലാസ്റ്റിക് സർജറിക്ക് വിധേയയായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്തനം സർജറിയിലൂടെ നേടിയെടുത്ത അവർ ലോകത്തിലെ ഏറ്റവും മാംസളവും വലുതുമായ സ്ത്രീ ലൈംഗികാവയവത്തിനായും സർജറിക്ക് വിധേയയായി.

എന്നാൽ, ഇപ്പോൾ താനൊരു പുരുഷനായി മാറിക്കൊണ്ടിരിക്കുകയാണെന്നും കാലുകൾ പുരുഷന്മാരുടെതുപോലെ ആക്കുവാൻ സിലിക്കോൺ ഇംപ്ലാന്റേഷൻ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവർ ഒരു ഇൻസ്റ്റാഗ്രാം ക്യു ആൻഡ് എ പരിപാടിയിൽ പറഞ്ഞു. മേരി മഗ്ദലീൻ എന്ന പേരുമാറ്റി ഇപ്പോൾ സെബാസ്റ്റ്യൻ പിക്കിൾസ് എന്നാണ് അവർ സ്വയം വിളിക്കുന്നത്. തനിക്ക് വളരെ പണ്ടൂ മുതൽ തന്നെ താനൊരു സ്വവർഗ്ഗാനുരാഗിയായ പുരുഷനാനെന്ന് തോന്നാറുണ്ടെന്നാണ് ഈ 25 കാരി പറയുന്നത്.

പുരുഷ ലിംഗത്തിനായുള്ള ഇംപ്ലാന്റേഷന് അവർ ഉദ്ദേശിക്കുന്നില്ലെങ്കിലും തന്റെ കാലുകൾക്ക് കൂടുതൽ പുരുഷത്വം ലഭിക്കാൻ അവർ ശ്രമിക്കുകയാണ്. അതിന്റെ ആദ്യ പടിയായി ലിപോസക്ഷൻ എന്ന ചികിത്സവഴി കാലുകളുടെ വണ്ണം കുറച്ചതായും അവർ പറഞ്ഞു. സ്ത്രീയുടേതുപോലുള്ള മാംസളവും മൃദുവുമായ കാലുകൾക്ക് പകരം കനത്ത മാംസപേശികളോടുകൂടിയ ദൃഢമായ കാലുകൾക്കായുള്ള ചികിത്സ ഉടനെ ആരംഭിക്കുമെന്നും അവർ പറഞ്ഞു.

ഇതെല്ലാം ചെയ്യുമ്പോഴും, താൻ ഒരു ട്രൻസ്ജെൻഡറല്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു. എന്നാൽ, പലരും തന്നെ അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു. യോനി മാംസളമാക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഇടയിൽ മരണത്തെ മുഖാമുഖം കണ്ടതായും അവർ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ശരീരത്തിൽ നിന്നും രക്തം വാർന്നൊഴുകുകയായിരുന്നു രണ്ടു തവണയാണ് രക്തം കയറ്റേണ്ടി വന്നത് എന്നും അവർ പറഞ്ഞു.

അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും തന്റെ ലൈംഗികാവയവത്തിന് കൂടുതൽ തടിപ്പ് നൽകി ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ലൈംഗികാവയവമക്കി മാറ്റണമെന്ന ആഗ്രഹമായിരുന്നു മനസ്സിലെന്നും അവർ പറഞ്ഞു. ചില കോണുകളിൽ നിന്നും നോക്കുമ്പോൾ തന്റെ ലൈംഗികാവയവത്തിന് പുരുഷന്മാരുടെ വൃഷണങ്ങളോട് സാമ്യം തോന്നാറുണ്ട് എന്നും അവർ പറഞ്ഞു. ശരീരഭാഗത്തു നിന്നും അത് പുറത്തേക്ക് തള്ളിനിൽക്കുന്നതിനാലാണ് അങ്ങനെ തോന്നുന്നതെന്നും അവർ വിശദീകരിക്കുന്നു. അത് ഇനിയും വലിയതാക്കാനുള്ള ചികിത്സ താൻ തേടുകയാണെന്നും അവർ പറഞ്ഞു.

ലൈംഗികാവയവം മാത്രമല്ല, വലുതായിട്ട് ഇവരുടെ ശരീരത്തിലുള്ളത്. വലിയ സ്ത്നങ്ങളും നിതംബവുംകൊണ്ട് സമൂഹമാധ്യമത്തിൽ ശ്രദ്ധയാകർഷിച്ച മോഡൽ ആണവർ. ഒരു സ്ട്രിപ്പറും എസ്‌കോർട്ട് ഗേളുമായി ജോലിചെയ്യുമ്പോൾ തന്റെ 21-ാം വയസ്സിലാണ് ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്നും അവർ പറഞ്ഞു. തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്കാണ് ഇവർ വിധേയയായിട്ടുള്ളത്. കഴിഞ്ഞയാഴ്‌ച്ചയാണ് ബാർബി നോസ് ലഭിക്കുവാനുള്ള ശസ്ത്രക്രിയയ്ക്ക് അവർ വിധേയരായത്.

ഓരോ പ്ലാസ്റ്റിക് സർജറിയും താൻ ആസ്വദിക്കുകയാണെന്നാണ് മേരി പറയുന്നത്. ചിലർ സ്പോർട്സും പർവ്വതാരോഹണവുമൊക്കെ ആസ്വദിക്കുന്നതുപോലെ തന്റെ പ്രിയപ്പെട്ട വിനോദമാണ് പ്ലാസ്റ്റിക് സർജറി എന്നും അവർ പറയുന്നു. തന്റെ ഒരു ഹോബി കൂടിയാണത്, അവർ കൂട്ടിച്ചേർത്തു. റഷ്യയിലാണ് ശസ്ത്രക്രിയകൾ നടത്തിയത് എന്നാണ് വിശ്വസിച്ചിരുന്നതെങ്കിലും തന്റെ അവസാനത്തെ ശസ്ത്രക്രിയ തുർക്കിയിൽ വച്ചാണ് നടന്നതെന്ന് അവർ പറഞ്ഞു. ഒരു മില്യണിലേറെ ഫോളോവേഴ്സ് ഉണ്ടായിരുന്ന ഇവരുടെ ടിക്ടോക് അക്കൗണ്ട് ചില അനുവദനീയമല്ലാത്ത ഉള്ളടക്കം പോസ്റ്റ് ചെയ്തതിന്റെ പേരിൽ നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഓൺലിഫാൻസിൽ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റ് ആണവർ.