ആലപ്പുഴ: മികച്ച കളക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ച ആലപ്പുഴ ജില്ലാ കളക്ടർ എ അലക്‌സാണ്ടറെ കേരള എൻ.ജി.ഒ. സംഘ് ആദരിച്ചു. റവന്യൂ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രഥമ റവന്യൂ അവാർഡിലാണ് മികച്ച കളക്ടറായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിലും പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് തീർപ്പുകൽപ്പിക്കുന്നതിലും കളക്ടറുടെ പ്രവർത്തനം മാതൃകാപരമായിരുന്നു എന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ് പറഞ്ഞു.

ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ: ആശാമോൾ, എൻ.ജി.ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ.മഹാദേവൻ, ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി, ജില്ലാ ജോ:സെക്രട്ടറി എം.എസ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.