തിറ്റാണ്ടുകൾ നീണ്ടു നിന്ന അഭിനയ സപര്യയിലൂടെ, മലയാള സിനിമ - നാടക രംഗത്ത് ചിരപ്രതിഷ്ഠ നേടിയ കെ പി എ സി ലളിതയുടെ വേർപാടിൽ ബാനർ സാംസ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കലയും ജീവിതവും തമ്മിൽ വേർതിരിക്കാനാവാത്ത വിധം സമർപ്പിത മായിരുന്നു കെ.പി.എ.സി ലളിതയുടെ അഭിനയകലാജീവിതം.

കെ.പി.എ.സി ലളിതയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത അഭിനയ കലാലോകത്ത് വളരെക്കാലം നിലനിൽക്കുക തന്നെ ചെയ്യും.വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളെ അയത്‌നലളിതമായി അവതരിപ്പിച്ച കെ.പി.എ.സി ലളിതയുടെ കഥാപാത്രങ്ങൾ എപ്പോഴും ആസ്വാദക മനസുകളിൽ ഉണ്ടായിരിക്കുമെന്ന് ബാനർ സാംസ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

.