പട്ന: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇത് ബംബന്ധിച്ച ചർച്ചകൾ അർത്ഥ ശൂന്യമാണെന്നും തനിക്ക് രാഷ്ട്രപതിയാകാനുള്ള ആഗ്രഹമോ അഭിലാഷമോ ഇല്ലെന്നും നിതീഷ് കുമാർ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച ചർച്ചകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും നിതീഷ് കുമാർ പറഞ്ഞു. തനിക്ക് ഇത്തരം കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരം ചർച്ചകൾ അർത്ഥശൂന്യമാണെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രസിഡന്റ് ആകാൻ ആഗ്രഹമോ അഭിലാഷമോ ഇല്ലെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

'ആരാണ് ഡൽഹിയിലേക്ക് പോകുന്നത്? അങ്ങനെയൊന്നും ഇല്ല. രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്ന വാർത്ത കേട്ടപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു. '-നിതീഷ് കുമാർ പറഞ്ഞു. അഭ്യൂഹങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്നെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതീഷ് കുമാറിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ സന്ദേശവുമായാണു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം നിതീഷുമായി ചർച്ച നടത്തിയതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു