- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയിലുള്ള പൗരന്മാരോട് രാജ്യംവിടാൻ നിർദ്ദേശം നൽകി യുക്രൈൻ; രാജ്യത്ത് ഒരുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; ക്വീവിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് റഷ്യ; പുടിൻ ലക്ഷ്യമിടുന്നത് സമ്പൂർണ്ണമായ ആക്രമണത്തിനെന്ന് ബ്രിട്ടൻ
മോസ്‌കോ: റഷ്യ-യുക്രൈൻ സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി യുക്രൈൻ ഭരണകൂടം. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ദേശീയ സുരക്ഷാ സമിതി നിർദ്ദേശിച്ചു. സുരക്ഷാ സമിതിയുടെ നിർദ്ദേശം പാലർലമെന്റ് അംഗീകരിക്കാനാണ് സാധ്യത.
റഷ്യയിലുള്ള പൗരന്മാരോട് രാജ്യം വിടാൻ യുക്രൈൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷ സാധ്യത രൂക്ഷമായ സാഹചര്യത്തിൽ യുഎൻ പൊതുസഭ ബുധനാഴ്ച രാത്രി പ്രത്യേക യോഗം ചേരും.
അതേ സമയം യുക്രൈനിൽ കടന്നുകയറാനുള്ള നീക്കം ശക്തമാക്കിയെന്ന് സൂചന നൽകുന്ന നടപടികളുമായി റഷ്യ രംഗത്തെത്തി. യുക്രൈൻ തലസ്ഥാനമായ ക്വീവിൽ നിന്നും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൗരന്മാരെ റഷ്യ ഒഴിപ്പിച്ചു തുടങ്ങി. വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്ത ഇക്കാര്യം എംബസി വക്താവ് ഡെനിസ് ഗോലെൻകോ സ്ഥിരീകരിച്ചു.
തങ്ങളുടെ പൗരന്മാരുടെ സുരക്ഷയെ പരിഗണിച്ച് ഉദ്യോഗസ്ഥരെ രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.എംബസി കെട്ടിടത്തിലെ റഷ്യൻ പതാക താഴ്‌ത്തിയിട്ടുണ്ട്. ഇവിടെ നിന്നും എംബസി ഉദ്യോഗസ്ഥരും ഇവരുടെ കുടുംബങ്ങളും ഒഴിഞ്ഞുപോയിത്തുടങ്ങിയെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
മറ്റ് പാശ്ചാത്യ രാജ്യങ്ങൾ എംബസിയിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നത് തുടരുന്നതിനാലാണ് തങ്ങളും യുക്രൈനിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതെന്ന് നേരത്തെ റഷ്യൻ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു.റഷ്യയുടെ തലസ്ഥാനമായ ക്വീവിൽ നിന്നും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ തന്നെ അമേരിക്കയും ബ്രിട്ടനും മാറ്റിത്തുടങ്ങിയിരുന്നു.
പോളണ്ടുമായി അതിർത്തി പങ്കിടുന്ന ലെവിവിലേയ്ക്കാണ് ഈ രണ്ട്് രാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങൾ മാറ്റിയത്. അതേസമയം, യുക്രൈൻ തലസ്ഥാനമായ ക്വീവിനെ ലക്ഷ്യമിട്ട് സമ്പൂർണ്ണമായ ആക്രമണത്തിനാണ് പുടിൻ ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നൽകി.
യുക്രൈന് ചുറ്റും റഷ്യൻ സൈന്യം നിലയുറപ്പിച്ചുവെന്ന് അമേരിക്ക ആരോപിച്ചിരുന്നു. നിലവിലെ സംഘർഷ സാഹചര്യത്തിൽ റഷ്യൻ ബാങ്കുകൾക്ക് വിവിധ നാറ്റോ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നടപടിയെ വിമർശിച്ച് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും രംഗത്തെത്തിയിരുന്നു. യുക്രൈന്റെ പരമാധികാരത്തെയും അഖണ്ഡതയെയും നിരാകരിക്കുന്ന തീരുമാനമാണ് റഷ്യയുടേതെന്നും വെടിനിർത്തൽ ലംഘനങ്ങളുൾപ്പെടെ യുക്രൈനിലെ സംഭവവികാസങ്ങളിൽ വളരെയധികം അസ്വസ്ഥനാണെന്നും ഗുട്ടെറെസ് പ്രതികരിച്ചിരുന്നു.




