- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ലിജേഷിന്റെ അറസ്റ്റ്; തലശേരിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്കെതിരെ കേസ്

തലശേരി: തലശേരി പുന്നോലിൽ സി.പി.ം.പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി ബിജെപി.തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു.
മുൻകൂർ അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗതം സ്തംഭിപ്പിക്കുകയും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് നേതാക്കളും പ്രവർത്തകരും ഉൾപെടെ 100 ബിജെപി.ക്കാർക്കെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തത്.
ബിജെപി നേതാക്കളായ അജേഷ്, സുമേഷ്, സ്മിത ജയമോഹൻ, ബിജു എളക്കുഴി, കെ.അനിൽകുമാർ, എം.ആർ സുരേഷ്, തുടങ്ങിയവരാണ് പ്രതിസ്ഥാനത്തുള്ളത്. ചൊവ്വാഴ്‌ച്ച വൈകിട്ട് ജൂബിലി റോഡിലെ ബിജെപി. മണ്ഡലം കമ്മിറ്റി ഓഫീസായ വാടിക്കൽ രാമകൃഷ്ണൻ സ്മാരക മന്ദിരത്തിന്പരിസരത്ത് നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റിൽ സമാപിക്കുകയായിരുന്നു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രഞ്ചിത്താണ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തത്.


