- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരൻ നീട്ടിയ മധുരം വലിച്ചെറിഞ്ഞ് വധു; പാൽ ഗ്ലാസ് തട്ടിത്തെറിപ്പിച്ച് വരൻ: വിവാഹ വേദിയിൽ വഴക്കുകൂടി വധൂവരന്മാർ: വീഡിയോ കാണാം
വിവാഹ ജീവിതം മുൻപോട്ട് പോകെ പോകെ പലരും വഴക്ക് കൂടാറുണ്ടെങ്കിലും വിവാഹ ദിനത്തിൽ തമ്മിൽ തല്ലുന്നതിനെ പറ്റി ആർക്കും ചിന്തിക്കാനാവുമോ? പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ ഒരിക്കലും അങ്ങനെ ഒന്നുണ്ടാവില്ല. എന്നാൽ ഇതാ വധൂവരന്മാർ വിവാഹ വേദിയിൽ തമ്മിൽ തല്ലുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഭവം എവിടെയാണെന്നോ വധൂവരന്മാർ ആരാണെന്നോ വ്യക്തമല്ല. 'ghantaa' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.
വരൻ വായിൽ വച്ചു നൽകുന്ന പലഹാരം വധു വലിച്ചെറിയുന്നു. ഇത് കണ്ട വരൻ ഞെട്ടിയ ഇതിനുശേഷം വരനു നൽകാൻ ഒരു ഗ്ലാസ് പാൽ ബന്ധുക്കളിലാരോ വധുവിന് കൈമാറുന്നു. വധു ഇത് നീട്ടുമ്പോൾ വരൻ തട്ടിത്തെറിപ്പിക്കുന്നു. ഇതോടെ വധു കൂടുതൽ കുപിതയാകുകയും ഗ്ലാസ് വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ആരൊക്കെയോ നിർബന്ധിച്ച് നടത്തിയ കല്യാണം ആയിരിക്കും ഇതെന്നാണ് സൈബർ ഇടത്തിലെ കമന്റുകൾ. വിവാഹദിവസംതന്നെ വഴക്കിടുന്നവർ എത്രനാൾ ഒന്നിച്ച് മുന്നോട്ടു പോകുമെന്നും ചിലർ ചോദിക്കുന്നു. എന്നാൽ ഇതു കണ്ടിട്ട് ചിരിയാണ് വരുന്നതെന്നു കമന്റ് ചെയ്തവരുമുണ്ട്.