- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

തലശേരി: വീടിന്റെ ഷെഡിൽ വെടിമരുന്ന് സൂക്ഷിച്ച കേസിലെ പ്രതി റിമാൻഡിൽ. എരഞ്ഞോളി മലാൽ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്ത് നിന്ന് ബോംബുകളും സമീപത്തെ വീടിനോട് ചേർന്ന ഷെഡ്ഡിൽ നിന്ന് വെടിമരുന്നും കണ്ടെത്തിയ കേസിൽ അസ്റ്റിലായ മലാൽ സ്വദേശി പി കെ സജീഷിനെയാണ് കോടതി റിമാൻഡ് ചെയ്തത്.
തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ കോടതിയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്. സ്‌ഫോടകവസ്തുക്കൾ കൈവശം വച്ചതിനും, നാടൻ ബോംബുകൾ സൂക്ഷിച്ചതുമാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. നേരത്തെയും സജീഷ് ബോംബ് കൈവഗം വെച്ച കേസിൽ പ്രതിയായിരുന്നു.
കഴിഞ്ഞ ദിവസമാണ് തലശ്ശേരിക്കടുത്ത മലാൽ മുത്തപ്പൻ മടപ്പുരയിലെ സ്റ്റേജിന് സമീപത്ത് നിന്ന് 2 സ്റ്റീൽ ബോംബും ഒരു നാടൻ ബോംബും കണ്ടെത്തിയത്. തുടർന്ന് പൊലീസ് പരിശോധന നടത്തിയപ്പോൾ പ്രദേശത്തെ വിടിന് സമീപത്തെ ഷെഡ്ഡിൽ നിന്ന് 500 ഗ്രാം വെടിമരുന്നും കണ്ടെത്തുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പി കെ സജീഷ് കീടങ്ങുകയായിരുന്നു' തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി


