തലശേരി: പുന്നോലിൽ നടന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ തലശേരി താലൂക്കിൽ പൊലീസ് റെയ്ഡ് തുടരുന്നു.സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശപ്രകാരമാണ് ആയുധങ്ങൾക്കായി തെരച്ചിൽ നടത്തി വരുന്നത്.

കണ്ണൂരിൽ നിന്നുള്ള ബോംബും സ്‌ക്വാഡും ധർമ്മടം പൊലിസും സംയുക്തമായി നിട്ടൂർ കൂലോത്തുമ്മലിലെ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തി. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ പ്ലാസ്റ്റിക് സഞ്ചികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. ഒരു വടിവാളും നാല് എസ് കത്തിയുമാണ് കണ്ടെത്തിയത്.

പുതിയ ആയുധങ്ങളാണിവയെന്നും ആയുധങ്ങൾ ഒളിപ്പിച്ചുവെച്ചവരെ കുറിച്ചു അന്വേഷിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു എസ്‌ഐ കെ.സി ബാബുവിന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡും ധർമടം എസ് ഐമാരായ ശ്രീജിത്ത്, എം സി രതീശൻ സി.പി.ഒ മാരായ നിധിൻ, വിനീഷ്, പ്രജിത്ത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.