കണ്ണുർ: ന്യൂമാഹി പൊലിസ് സ്റ്റേഷൻ പരിധിയിലെ പുന്നോൽ സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരിദാസൻ വധത്തിലെ ഉന്നത ഗൂഢാലോചന കണ്ടെത്തുക തന്നെ വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ പൊലിസി നോട് ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് വന്നാലും ഹരിദാസനെ കൊലപ്പെടുത്തണമെന്ന് ആർഎസ്എസ് തീരുമാനിച്ചിരുന്നുവെന്നതിന്റെ തെളിവൊക്കെ പുറത്ത് വന്നല്ലോ. കഴിഞ്ഞ 14 നും ഹരിദാസനെ വകവരുത്താൻ ശ്രമിച്ചിരുന്നുവെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതായി റിമാൻഡ് റിപോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.

ബിജെപി- ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്താണ് ഹരിദാസിനെ കൊല്ലാൻ തീരുമാനിച്ചത്. ഇതിനായി ഇവർ പരിശീലനവും നടത്തിപുന്നോൽ നങ്ങാറത്ത് പീടികയിലെ ആർ.എസ്എസ് ബൈഠക്കിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ചിത്ത് വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹമാണല്ലോ ക്യാംപ് സുതാര്യമാണെന്നും എല്ലാവർക്കും പങ്കെടുക്കാമമെന്നും മാധ്യമങ്ങളോട് പറഞ്ഞത്.

ആർ.എസ്.എസിനോ എസ്.ഡി.പി.ഐ യ്‌ക്കോ രഹസ്യങ്ങൾ ചോർത്തി നൽകുന്ന പൊലീസുകാരുണ്ടെങ്കിൽ അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എം വിജയരാജൻ പറഞ്ഞു.