- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംഎൽഎമാരെ മോഡേണാക്കാൻ ഐ ഫോൺ സമ്മാനിച്ച് രാജസ്ഥാൻ സർക്കാർ; വിമർശനവുമായി ബിജെപി
ജയ്പൂർ: രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാർ 200 എംഎൽഎമാർക്കും ഐഫോൺ 13 സമ്മാനിച്ചതിന്റെ പേരിൽ വിവാദം. ബിജെപി എംഎൽഎമാർ സമ്മാനം നിരസിച്ചതിന് പിന്നാലെ വിമർശനവുമായി രംഗത്തെത്തി.
ഉയർന്ന വിലയുള്ള ഫോണുകൾ സംസ്ഥാന ഖജനാവിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാൽ സമ്മാനം തിരികെ നൽകാൻ തീരുമാനിച്ചുവെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്. ഒരു ഐഫോൺ 13-ന്റെ വില ഏകദേശം 70000 രൂപയ്ക്ക് മുകളിലാണ്. പാർട്ടി എംഎൽഎമാർ ഐഫോണുകൾ തിരികെ നൽകുമെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ ഉറപ്പാക്കി.
കഴിഞ്ഞ ദിവസം രാജസ്ഥാൻ സർക്കാർ 2022-23 ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ എല്ലാ എംഎൽഎമാർക്കും ഹാളിൽ നിന്നു പുറത്തുകടക്കുന്ന സമയത്ത് ഐഫോൺ 13 ഉള്ള ബ്രീഫ്‌കേസ് സമ്മാനിക്കുകയായിരുന്നു. എംഎൽഎമാരെ ഹൈടെക്ക് ആക്കാനാണ് ഐഫോൺ സമ്മാനിച്ചതെന്ന് ഭരണകക്ഷി എംഎൽഎ പറഞ്ഞു.
അതെ സമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് എംഎൽഎമാരെ ഐഫോൺ നൽകി ഹൈടെക് ആക്കുന്നതിനോട് യോജിപ്പില്ലെന്നും ഇത്രയും വലിയ തുക ഫോണുകൾക്കായി ചെലവഴിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ബിജെപി എംഎൽഎ വാസുദേവ് ദേവ്‌നാനി പറഞ്ഞു. .
ബജറ്റിനു ശേഷം അഞ്ചുലക്ഷം കോടിയിലധികം രൂപ കടത്തിലായിരിക്കുമ്പോൾ ഇത്രയും വിലകൂടിയ ഫോൺ വാങ്ങുന്നത് എത്രത്തോളം ന്യായമാണെന്ന് ദേവ്നാനി ചോദിച്ചു. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് 71 എംഎൽഎമാരാണുള്ളത്. ഈ എംഎൽഎമാർ ഐഫോൺ തിരിച്ചുനൽകും.




