ചെന്നൈ: ജയലളിതയുടെ പിറന്നാൾ ഔദ്യോഗികമായി ആഘോഷിച്ച് ഡിഎംകെ സർക്കാർ. ഇൻഫർമേഷൻ വകുപ്പ് സെക്രട്ടറി മഹേശൻ കാശിരാജൻ, ഡിഐപിആർ ഡയറക്ടർ വി.പി.ജയശീലൻ എന്നിവരുടെ നേതൃത്വത്തിൽ കാമരാജർ റോഡിലെ ജയ പ്രതിമയ്ക്കു മുന്നിലുള്ള ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

രാഷ്ട്രീയ എതിരാളികളെ ഒരു തരത്തിലും അംഗീകരിക്കാത്ത തമിഴ് രാഷ്ട്രീയ രീതികളിൽ നിന്നു വ്യത്യസ്തമായ സമീപനം പുലർത്തുന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നടപടികളുടെ പുതിയ ഉദാഹരണമായി ജയയുടെ പിറന്നാൾ ആഘോഷം.

സമ്പത്ത് തിരിച്ചുപിടിക്കും: ദീപ
ന്മ ജയലളിതയുടെ അന്യാധീനപ്പെട്ട മുഴുവൻ സ്വത്തും തിരികെപ്പിടിക്കുമെന്നു സഹോദരപുത്രി ദീപ ജയകുമാർ പറഞ്ഞു. ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാർഡനിലെ വേദനിലയത്തിലെ പല സാധനങ്ങളും കാണാനില്ലെന്നും പറഞ്ഞു. ജയലളിത ഉപയോഗിച്ചിരുന്ന കാറുകൾ എവിടെയാണെന്ന് അറിയില്ല. കൊടനാട് എസ്റ്റേറ്റിന്റെ അവകാശം നേടാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും ദീപ പറഞ്ഞു.