കോവിഡ് ആരംഭിച്ചത് മുതൽ ഓസ്ട്രിയ 2.6 ബില്യൺ യൂറോ ചെലവിട്ട് മാസ് ടെസ്റ്റിങ് സമ്പ്രദായം നടപ്പിലാക്കി വന്നത് ലോകത്തിലെ ഏറ്റവും സമഗ്രമായ ഒന്നായാണ് വിലയിരുത്തപ്പെട്ടത്. ഓസ്ട്രിയൻ നിവാസികൾക്കുള്ള സൗജന്യ ആന്റിജൻ ടെസ്റ്റുകളാണ് ടെസ്റ്റിങ് സ്‌കീമിന്റെ കേന്ദ്രഭാഗം. ഈ സംവിധാനം മാർച്ച് 31 ഓടെ ഘട്ടംഘട്ടമായി നിർത്തലാക്കാൻ രാജ്യം തീരുമാനിച്ചിരിക്കുകയാണ്.

എന്നാൽ ഇതിന് പകരമായി ടാർഗെറ്റഡ് ടെസ്റ്റിങ് സമ്പ്രദായം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഓസ്ട്രിയയുടെ സൗജന്യവും എളുപ്പത്തിൽ ലഭ്യമായതുമായ ടെസ്റ്റുകൾ അവസാനിക്കുമെങ്കിലും ആവശ്യമുള്ളവർക്ക് ടെസ്റ്റുകൾ ''തീർച്ചയായും'' സൗജന്യമായി തുടരുമെന്ന്മന്ത്രാലയം അറിയിച്ചു.