- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്കുള്ള യാത്രാ ഇളവുകളിൽ യു എ ഇയെയും കുവൈറ്റിനെയും കൂടി ഉൾപ്പെടുത്തണം; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് ഗ്ലോബൽ പ്രവാസി അസോസിയേഷൻ
ഷാർജ: ഇന്ത്യയിലേക്കുള്ള യാത്ര ഇളവുകളിൽ യു എ ഇ, കുവൈറ്റ് ഉൾപ്പടെയുള്ള രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിന്റൈ പുതുക്കിയ യാത്രാ നയത്തിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തണം. ഇതിനായി നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനും, സഹമന്ത്രി വി.മുരളീധരനും നിവേദനമയച്ചു.
മറ്റുരാജ്യങ്ങൾക്ക് നൽകിയ ഇളവുകളിൽ യു.എ.ഇ, കുവൈറ്റ് എന്നി രാജ്യങ്ങളെ ഒഴിവാക്കിയതിൽ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാവുകയും ഇരു രാജ്യങ്ങളിലെയും ഭൂരിഭാഗം താമസക്കാരും വാക്സിൻ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ യു.എ.ഇയേയും കുവൈറ്റിനേയും ഗ്രീൻ പട്ടികയിൽ പെടുത്താത്തത് പ്രവാസികളോടുള്ള വിവേചനമാണ്. പ്രവാസികളുടെ ന്യായമായ ഈ ആവശ്യത്തെ കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നും സലാം പാപ്പിനിശ്ശേരി പ്രത്യാശ പ്രകടിപ്പിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്