- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാമാരിക്കാലത്ത് കുടംബം പോറ്റുന്നവരായി ഗ്രാമീണ വനിതകൾ
കോവിഡ് മഹാമാരി രാജ്യത്താകെ പടർന്ന് പിടിച്ചപ്പോൾ ദിവസ വേതനക്കാരായ ഭൂരിപക്ഷം ആളുകൾക്കും തൊഴിൽ നഷ്ടപ്പെട്ടു. ഈ കാലഘട്ടത്തിൽ ഇൻഡസ്ട്രീ ഫൗണ്ടേഷന്റെ പവർ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിച്ച സ്ത്രീകൾ അവരുടെ കുടുംബം പോറ്റുന്നവരായി മാറുകയായിരുന്നു. ഇവർ ഇപ്പോൾ അവരുടെ പ്രദേശങ്ങളിലെ മറ്റ് സ്ത്രീകളേയും സാമ്പത്തികമായി സ്വതന്ത്രരാക്കാനും സമൂഹത്തിൽ അംഗീകാരം നേടിയെടുക്കാനും പരിശലനം നൽകുകയാണ്. പവർ (പ്രൊഡ്യൂസർ ഓൺഡ് വിമൻ എന്റർപ്രൈസസ്) പദ്ധതി ഗ്രാമീണ മേഖലയിലെ സത്രീകൾക്ക് വിലപ്പെട്ട പരിശലനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരെ മികച്ച സംരംഭകർ ആകാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. പരിസ്ഥിതി ദോഷം തടയുന്ന വാഴ, മുള തുടങ്ങിയ പ്രകൃതിദത്തമായ നാരുകൾ ഉപയോഗിച്ച് മനോഹരമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പരിശീലനം നൽകുന്നതിലൂടെ സ്ത്രീകളെ സ്ഥാപനം സ്വയംപര്യാപ്തരാക്കുന്നു.
കർണാടക സ്വദേശിയായ ദീനാ ഡയാന മുള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു അഞ്ചംഗ കുടുംബത്തിലെ അംഗമാണ്. മഹാമാരിയുടെ വരവോടെ ഇവരുടെ അച്ഛനും സഹോദരനും തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ദീനയുടെ അമ്മയും ഒരു സ്വയം സഹായ സംഘത്തിൽ ജോലി ചെയ്തിരുന്നു എങ്കിലും അവരുംതൊഴിൽ രഹിതയായി മാറി. പവർ പ്രോജക്ടിന് കീഴിൽ ജോലി ചെയ്യാൻ തുടങ്ങിയതോടെ ദീനയ്ക്ക് സ്ഥിരവരുമാനം ലഭിക്കുകയും ഇൻഡസ്ട്രീ ഫൗണ്ടേഷൻ നടത്തുന്ന വിവിധ തൊഴിൽ പരിശീലന പരിപാടികൾ പ്രചരിപ്പിക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്തു. ദീന യുടെ വരുമാനം ഇപ്പോൾ അവരുടെ കുടുംബത്തെ പോറ്റാൻ പ്രാപ്തമാകുന്ന തരത്തിലാണ് ഉള്ളത്. സമാന സാഹചര്യങ്ങളിൽ നിന്ന് വരുന്ന കൂടുതൽ സ്ത്രീകൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് അവർ കരുതുന്നു. മുള യൂണിറ്റിൽ ജോലി ചെയ്യാൻ ലഭിച്ച അവസരം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും തനിക്ക് സ്വന്തമായി സമ്പാദിക്കാനും കുടുംബത്തെ പോറ്റാനും കഴിയുമെന്നും ദീന വിശ്വസിക്കുന്നു.
55 കാരിയായ റാണി മാലിക്ക് ഒഡീഷയിലെ ജമാപാദ ഗ്രാമത്തിലെ ഏഴംഗ കുടുംബത്തിലെ അംഗമാണ്. ഇവർക്ക് രണ്ടാം ക്ലാസ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇൻഡസ്ട്രീ ഫൗണ്ടേഷനുമായി സഹകരിക്കുന്നതിന് മുമ്പ് ഇവർ ഒരു കർഷക ആയിരുന്നു. പ്രധാനമായും മഞ്ഞൾ ആയിരുന്നു കൃഷി ചെയ്തിരുന്നത്.. ഏഴംഗങ്ങളുള്ള ഒരു കുടുംബത്തിന് മാന്യമായ ജീവിതം നയിക്കാനും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതും നേരത്തേ വളരെ ബുദ്ധിമുട്ടായിരുന്നു. ഫൗണ്ടേഷനെ കുറിച്ചും പവർ പ്രോജക്ടിനെ കുറിച്ചും കേട്ടറിഞ്ഞ റാണി മാലിക് കെനുഗോൺ യൂണിറ്റിൽ ജോലി തേടുകയായിരുന്നു. കോവിഡ് കാലത്ത് കുടുംബത്തിൽ ആർക്കും ജോലി ഇല്ലാതായപ്പോൾ റാണിക്ക് അത്യാവശ്യം പണം സമ്പാദിക്കാനും വീട്ടിലെ
പ്രാരാബ്ദങ്ങൾ ഒരു പരിധി വരെ പരിഹരിക്കാനും ഇതിലൂടെ സാധിച്ചിരുന്നു. ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തക്കുന്നതിൽ സന്തോഷം ഉണ്ടെന്നും സ്ഥാപനം നൽകിയ സ്‌റ്റൈപ്പന്റിനും മാസ്‌ക്കുകൾക്കും നന്ദി പറയുന്നതായും റാണി പറയുന്നു. ജെൻഡർ ആൻഡ് 6 വൈ പരിശീലനം ലഭിച്ചത് വലിയൊരു അംഗീകാരമാണെന്നും ഇവർ കരുതുന്നു.
മഹാമാരി നൽകിയ പ്രതിസന്ധി ഘട്ടത്തിൽ ഇൻഡസ്ട്രീ മുൻഗണന നൽകിയത് കരകൗശല വിദഗ്ധരെ സുരക്ഷിതരായിരിക്കാൻ സഹായിക്കുകയും അവരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതിലായിരുന്നു. റാണി മാലിക്കിനെ പോലെ വൻ പ്രതിബദ്ധങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പ്രോത്സാഹനം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കൂടാതെ ഏത് പ്രതിസന്ധിയും നേരിടാൻ വരുമാന മാർഗ്ഗങ്ങൾ ഒരുക്കാൻ സഹായിക്കുന്നതിലും സ്ഥാപനം ബദ്ധശ്രദ്ധരാണ്.
തമിഴ്‌നാട്ടിൽ നിന്നുള്ള നെയ്ത്ത് തൊഴിലാളിയായ ചെർമ സെൽവി പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.. അവർക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും കുടുംബത്തിലെ പ്രത്യേക സാഹചര്യങ്ങൾ കാരണം പതിനെട്ടാം വയസിൽ വിവാഹിത ആകുകയായിരുന്നു. ഇതോടെ വിദ്യാഭ്യാസവും നിലച്ചു. ചെർമി സെൽവി ഇന്ന് ഒരു പെൺകുട്ടിയുടെ അമ്മയാണ്. കോവിഡ് കാലത്ത് ഭർത്താവിന്റെ ബിസിനസും അവതാളത്തിലായി. തുടർന്ന് സെൽവി ഉപജീവനത്തിനായി തയ്യലും കുട്ടനെയ്ത്തും തുടങ്ങി. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അവർ സംഘടനയിൽ എത്തിയത്. തുടക്കത്തിൽ ദിവസം 5 കുട്ടികൾ തീർക്കുമായിരുന്ന ചെർമ്മ സെൽവി ഇപ്പോൾ 25 എണ്ണം വരെ ചെയ്യുന്നുണ്ട്. പ്രതിമാസം 12000 രൂപ വരെ ഇതിലൂടെ നേടാൻ അവർക്ക് കഴിയുന്നു. ജോലിയിലെ മികവിന് കമ്പനി ഈയിടെ സെൽവിയെ പുരസ്‌ക്കാരം നൽകി ആദരിച്ചിരുന്നു. വീ്ട്ടിലിരുന്ന് ഇത്തരത്തിൽ ജോലി ചെയ്യുന്നത് ആദ്യമാണെന്നും തന്റെ വളർന്ന് വരുന്ന മകളെ മികച്ച രീതിയിൽ പരിപാലിക്കാൻ ഈ ജോലി സഹായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.