ശ്രീനഗർ: ഷോപ്പിയാനിൽ ഭീകരരും സുരക്ഷാജീവനക്കാരും തമ്മിലുള്ള ഏറ്റുമുട്ടിൽ രണ്ട് ഭീകരരെ വധിച്ചു. അംഷിപോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് കശ്മീർ പൊലീസ് അറിയിച്ചു.

സൈന്യം വധിച്ച ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയവരെ തിരിച്ചറിയാനായിട്ടില്ല. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് കശ്മീർ പൊലീസ് അറിയിച്ചു.