ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗിന്റെ ആദ്യ സെമിഫൈനലിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ 3-1ന് തോൽപിച്ച് അഹമ്മദാബാദ് ഡിഫൻഡേഴ്സ് ഫൈനലിൽ കടന്നു (15- 13, 15 -12, 9 -15, 15- 12). കൊൽക്കത്ത-കാലിക്കറ്റ് രണ്ടാം സെമി വിജയികളെയാണ് ഞായറാഴ്ച ഫൈനലിൽ ഡിഫൻഡേഴ്സ് നേരിടുക.

അഹമ്മദാബാദിന്റെ മലയാളി താരം ഷോൺ ടി. ജോണാണു പ്ലെയർ ഓഫ് ദ് മാച്ച്. ആദ്യ രണ്ടു സെറ്റും നേടിയ അഹമ്മദാബാദിനെതിരെ മൂന്നാം സെറ്റിൽ ആതിഥേയർ തിരിച്ചുവരവ് നടത്തിയെങ്കിലും നാലാം സെറ്റിൽ ആധിപത്യം വിടാതെ അഹമ്മദാബാദ് ജയമുറപ്പിച്ചു.