- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻജിഒ അസോസിയേഷൻ യോഗത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ; തിരഞ്ഞെടുപ്പ് നടത്താതെ സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞു
തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ യോഗത്തിൽ ചേരിതിരിഞ്ഞ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. മുദ്രാവാക്യവും ബഹളവും ആയതോടെ സെക്രട്ടറിയേറ്റ് അംഗത്തെ തിരഞ്ഞെടുക്കാനുള്ള യോഗം അലസിപ്പിരിഞ്ഞു. തിരഞ്ഞെടുപ്പ് നടത്താതെയാണ് സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞത്. സംസ്ഥാന ട്രഷറായി ജാഫർ ഖാനെ തെരഞ്ഞെടുക്കണമെന്ന എതിർവിഭാഗത്തിന്റെ ആവശ്യം ചവറ ജയകുമാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിന്റെ തുടർച്ചയായാണ് പുതിയ സംഭവം.
എൻജിഒ അസോസിയേഷനിൽ കുറേനാളുകളായി നടക്കുന്ന തർക്കങ്ങളുടെ ഒടുവിലത്തെ സംവഭമാണ് സെക്രട്ടറിയേറ്റ് യോഗത്തിനുള്ളിലെ ഏറ്റുമുട്ടൽ. ഒരിടവേളക്ക് ശേഷം ചേർന്ന അസോസിയേഷന്റെ വിപുലമായ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടുകയായിരുന്നു.
സെക്രട്ടറിയേറ്റിലെ ഒഴിവിലേക്ക് ചില അംഗങ്ങളെ സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫർ ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗം നിർദ്ദേശിച്ചെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഔദ്യോഗിക വിഭാഗം പറഞ്ഞതോടെ ബഹളമായി. ഇരുവിഭാഗങ്ങളും മുദ്രാവാക്യം വിളിച്ചു.
കെപിസിസി നേതൃത്വം പറഞ്ഞ ആളുകളെ പോലും ഉൾപ്പെടുത്തുന്നില്ലെന്നാണ് എതിർപക്ഷത്തിന്റെ ആക്ഷേപം. എന്നാൽ കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ല അസോസിയേഷൻ മുന്നോട്ട് പോകുന്നതെന്ന് വിശദീകരിച്ചാണ് ഔദ്യോഗിക വിഭാഗത്തിന്റെ പ്രതിരോധം.




