ഇറ്റാവ: വിവാഹ മണ്ഡപത്തിൽ നിന്നും വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു. പിന്നീട് യുവതി വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തു. ഉത്തർപ്രദേശ് ഇറ്റാവ ജില്ലയിലെ ഭർത്തനയിലാണ് സംഭവം.

വിവാഹ ദിവസം വരൻ തലമുടിയിൽ അമിതമായി ശ്രദ്ധിക്കുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നത് കണ്ടതും സംശയം വർധിപ്പിച്ചു. അങ്ങനെയാണ് രഹസ്യം കണ്ടുപിടിച്ചത്. ഇതോടെ വരൻ വിഗ്ഗ് വച്ചതറിഞ്ഞ് യുവതി മണ്ഡപത്തിൽ തല കറങ്ങി വീഴുകയായിരുന്നു. ബോധം വന്നപ്പോൾ വിവാഹത്തിന് സമ്മതമല്ലെന്ന് വധു അറിയിക്കുകയും ചെയ്തു.

ബീഹാറിലും അടുത്തിടെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്കും ബന്ധുക്കൾക്കും ഭക്ഷണം വിളമ്പാൻ വൈകിയതിൽ പ്രതിഷേധിച്ച് വിവാഹത്തിൽ നിന്നും വരൻ പിന്മാറിയിരുന്നു. ബീഹാറിലെ പൂർണിയയിൽ ആയിരുന്നു സംഭവം.