- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് ധരിക്കുന്നതിൽ മുസ്ലിം സ്ത്രീകൾ പൂർണതൃപ്തർ; ഞങ്ങൾക്കില്ലാത്ത വിഷമം നിങ്ങൾക്കെന്തിനെന്ന് സുഹ്റ മമ്പാട്

കണ്ണൂർ: ഹിജാബ് വിഷയത്തിൽ രാജ്യത്തെ വർഗീയ ശക്തികൾക്ക് ഹിഡൻ അജണ്ടയുണ്ടെന്നും ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ വർഗീയ വിഷം കുത്തിവെച്ച് അശാന്തിയുണ്ടാക്കാനാണ് ഇവർശ്രമിക്കുന്നതെന്നും വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്റ മമ്പാട് പറഞ്ഞു. കണ്ണൂർ കാൽടെക്സ് പരിസരത്ത് ഹിജാബ് വിരുദ്ധതയിലൂടെയുള്ള പൗരാവകാശ ധ്വംസനത്തിനും സ്ത്രീ വിരുദ്ധതക്കുമെതിരെ വനിതാ ലീഗ് സംസ്ഥാന കമ്മറ്റി ജില്ലാതലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുയായിരുന്നു അവർ.
എല്ലാമതവിഭാഗങ്ങൾക്കും അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും വസ്ത്രധാരണവും അനുസരിച്ച് ജീവിക്കാമെന്ന് ഭരണഘടന ഉറപ്പ് നൽകിയ മഹത്തായ പാരമ്പര്യമുള്ള മതേതര-ജനാധിപത്യ രാജ്യത്താണ് നാം അധിവസിക്കുന്നത്. ഈ രാജ്യത്തിന് മഹത്തായ ഒരു പൈതൃകമുണ്ട്. അത് ഒരു വിധത്തിലും നശിപ്പിക്കാൻ അനുവദിക്കില്ല.
ഫെമിനിസവും സ്ത്രീസ്വാതന്ത്രവും ഉയർത്തിക്കാട്ടി മുസ്ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞു നടക്കുന്നവരോട് പറയാനുള്ളത് അങ്ങിനെയുള്ള വസ്ത്രം ധരിക്കുന്ന ഞങ്ങൾക്കിതിൽ പ്രയാസമില്ലെന്നാണ്. ഞങ്ങളീവേഷത്തിൽ പൂർണ്ണ തൃപ്തരാണ്. ഞങ്ങൾക്കില്ലാത്ത പ്രയാസം നിങ്ങൾക്കെന്തിനാണ്, അവർ കൂട്ടി ചേർത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. കുൽസു അദ്ധ്യക്ഷയായി.സംസ്ഥാന വനിതാ ലീഗ് ഭാരവാഹികളായ റോഷ്നി ഖാലിദ്, പി. സഫിയ,സറീനഹസീബ് ,ബ്രസീലിയ ഷംസുദ്ധീൻ, മറിയം,ജില്ലാ അധ്യക്ഷ സി. സീനത്ത്, ജനറൽ സെക്രട്ടറി പി. സാജിത, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന, സക്കീന തെക്കയിൽ, ഷമീമജമാൽ,റൈഹാനത്ത്സുബി, ഷമീമ പ്രസംഗിച്ചു.


