- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് അമ്മയിൽ നിന്നും കൈമാറിക്കിട്ടിയത്; ഒരിക്കൽ ആലിയും അണിയുമെന്ന് വിശ്വസിക്കുന്നു: സോഷ്യൽ മീഡിയയിൽ ചർച്ചയായ നെക്ലേസിന്റെ പ്രത്യേകത വെളിപ്പെടുത്തി സുപ്രിയ
ബന്ധുവിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ നിശ്ചയ വേളയിൽ സുപ്രിയ അണിഞ്ഞ നെക്ലേസും ചർച്ചയായിരുന്നു. ഇപ്പോഴിതാ ആ നെക്ലേസിന്റെ പ്രത്യേകത വെളിപ്പെടുത്തുകയാണ് സുപ്രിയ മേനോൻ.
വിവാഹാഭരണങ്ങൾ സുപ്രിയ ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നതും അണിയുന്നതും ഗംഭീരമാണെന്നും അതിലെ നെക്ലേസ് ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നായിരുന്നു സുപ്രിയയുടെ ചിത്രത്തിന് താഴെ ലഭിച്ച ഒരു കമന്റ്. അതിന് മറുപടിയുമായി സുപ്രിയ എത്തുകയും ചെയ്തു. ഈ നെക്ലേസ് അമ്മ വിവാഹദിനത്തിൽ അണിഞ്ഞതാണെന്നും ഇനി മകൾ അലംകൃത അവളുടെ വിവാഹത്തിന് അണിയുമെന്നാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു സുപ്രിയയുടെ മറുപടി.
''അത് എന്റെ അമ്മ അവരുടെ വിവാഹദിനത്തിൽ അണിഞ്ഞതാണ്. ഞാനും അത് എന്റെ വിവാഹത്തിന് അണിഞ്ഞു. മാത്രമല്ല ആലി അവളുടെ വിവാഹത്തിന് അണിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതൊരു കുടുംബ സ്വത്തും എനിക്കേറെ പ്രിയപ്പെട്ട ആഭരണവുമാണ്. നിങ്ങൾ ശ്രദ്ധിച്ചതിൽ സന്തോഷം!'' സുപ്രിയ കുറിച്ചു.
ഗോൾഡൻ സ്ട്രിപ്പുകളുള്ള ഡാർക് ഗ്രീൻ സാരിയായിരുന്നു സുപ്രിയയുടെ വേഷം. പച്ച ഷർട്ടും മുണ്ടുമായിരുന്നു പൃഥ്വിരാജ് ധരിച്ചത്. ''പ്രശാന്തിനും എന്റെ പ്രിയപ്പെട്ട സഹോദരിക്കും ഏറ്റവും മികച്ചത് ആശംസിക്കുന്നു! ഹാപ്പി എൻഗേജ്‌മെന്റ് ഐഷു! വിവാഹത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു'' ചിത്രങ്ങൾക്കൊപ്പം സുപ്രിയ ആശംസിച്ചു.