- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമൃത ഇത്രയും തരം താഴരുത്' എന്ന് വീഡിയോ; ട്രോളുകളോടും വീഡിയോകളോടും പ്രതികരിച്ച് അമൃത സുരേഷ്
സമൂഹമാധ്യമങ്ങളിൽ തന്നെക്കുറിച്ചു വരുന്ന ട്രോളുകളോടും വ്യാജ വാർത്തകളോടും പ്രതികരിച്ച് ഗായിക അമൃത സുരേഷ്. 'അമൃത ഇത്രയും തരം താഴരുത്' എന്ന അടിക്കുറിപ്പോടെ യൂട്യൂബിൽ വന്ന വിഡിയോയ്‌ക്കെതിരെയാണ് ഗായികയുടെ പ്രതികരണം.
താൻ എവിടെയാണ്, എങ്ങനെയാണു തരം താഴ്ന്നതെന്നു മനസ്സിലാകുന്നില്ല എന്ന് പ്രതികരണ വിഡിയോയിൽ അമൃത പറയുന്നു. വാർത്തകൾ വളച്ചൊടിക്കപ്പെടുന്നതിനെതിരെ സംസാരിച്ച അമൃത, ഇത്തരം അടിക്കുറിപ്പുകളും തലക്കെട്ടുകളും വേദനിപ്പിക്കുന്നവയാണെന്നും പറഞ്ഞു. മുൻപും ട്രോളുകളോടു പ്രതികരിച്ച് മറുപടി വിഡിയോയുമായി അമൃത രംഗത്തെത്തിയിട്ടുണ്ട്.
അടുത്തിടെ തന്റെ ബാൻഡ് അംഗവും അടുത്ത സുഹൃത്തുമായ സാംസൺ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ രസകരമായി ദൃശ്യങ്ങൾ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ വിഡിയോ ആണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്.
Next Story