റിയാദ്: സൗദി അറേബ്യയിൽ പുതുതായി 537 പേർക്ക് കൂടി കോവിഡ് ബാധിച്ചു. നിലവിലെ രോഗികളിൽ 1,085 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,43,742 ഉം രോഗമുക്തരുടെ എണ്ണം 7,20,473 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 8,994 ആയി. നിലവിൽ 13,275 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 612 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 150, ജിദ്ദ 54, ദമ്മാം 31, മദീന 24, അബഹ 23, ഹുഫൂഫ് 20, മക്ക 17, തായിഫ് 16, ജിസാൻ 13. സൗദി അറേബ്യയിൽ ഇതുവരെ 6,07,08,716 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,24,231 ആദ്യ ഡോസും 2,41,50,413 രണ്ടാം ഡോസും 1,06,34,072 ബൂസ്റ്റർ ഡോസുമാണ്.