തലശേരി: ട്രെയിനിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നിസാമുദ്ദീനിൽ നിന്ന് എറണകുളത്തേക്ക് പോകുകയായിരുന്ന ട്രെയിൻ നമ്പർ 12618 മംഗള ലക്ഷ്വദീപ് എക്സ്‌പ്രസ്സിൽ നിന്നാണ് എട്ടു കിലോ തൂക്കമുള്ളതും, എട്ടായിരം രൂപ വിലയുള്ള തുമായ പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.

ട്രെയിൻ തലശേരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഡി ത്രീ കോച്ചിൽ സീറ്റ് നമ്പർ 23 ന്റെ അടുത്ത് വച്ചാണ് ബാഗിൽ പൊതിഞ്ഞിട്ട നിലയിൽ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ആരാണ് ഉടമസ്ഥനെന്നു കണ്ടെത്തിയിട്ടില്ല. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ
കണ്ണൂർ റേഞ്ച് . എക്‌സ്‌സൈസിന് കൈമാറി. പരിശോധനയിൽ സബ് ഇൻസ്പക്ടർ ധന്യ. ഹെഡ് കോൺസ്റ്റബിൾ എം വി.അബ്ദുൾ അസീസ് കോൺസ്റ്റബിൾ മാരായ കെ.കെ.ബിജു, ശ്രീരൻജ്. എന്നിവർ പങ്കെടുത്തു.