പട്‌ന: ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച ബിഹാറിൽ 'ഹാഫ് മാരത്തൺ' സംഘടിപ്പിക്കും. ഗാന്ധി മൈതാനിൽ നിന്നാരംഭിക്കുന്ന ഹാഫ് മാരത്തണിൽ 15,000 പേർ പങ്കെടുക്കും. ബിഹാർ, ജാർഖണ്ഡ് എൻസിസി ഡയറക്ടറേറ്റുകളും ബിഹാർ സർക്കാരും ചേർന്നാണ് 'പട്‌ന ഹാഫ് മാരത്തൺ' സംഘടിപ്പിക്കുന്നത്.

എട്ടു വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണിൽ ഓരോ മത്സരത്തിലെയും വിജയിക്ക് രണ്ടു ലക്ഷം രൂപ സമ്മാനം ലഭിക്കും. യുവജനങ്ങൾ, കോളജ് വിദ്യാർത്ഥികൾ, പൊലീസ് സേനാംഗങ്ങൾ, ഐഎഎസ് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, വിമുക്ത ഭടന്മാർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായാണ് മത്സരങ്ങൾ. മുംബൈ മാരത്തൺ മാതൃകയാക്കിയാണ് 'പട്‌ന ഹാഫ്മാരത്തൺ' സംഘടിപ്പിക്കുന്നത്.