- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയ്ക്കെതിരെ സൈബർ ആക്രമണം; റഷ്യൻ സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി യുക്രൈൻ മാധ്യമങ്ങൾ
മോസ്‌കോ: റഷ്യയ്ക്കെതിരേ സൈബർ ആക്രമണം. റഷ്യൻ സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഓഫീസ് വെബ്സൈറ്റ് ക്രെംലിൻ ഉൾപ്പെടെ ഏഴ് വെബ്സൈറ്റുകളാണ് പൂർണമായും പ്രവർത്തനഹരിതമായത്. പ്രസിഡന്റ് ഓഫീസ് വെബ്സൈറ്റിന് പുറമേ നിരവധി സർക്കാർ വകുപ്പുകളുടേയും റഷ്യൻ മാധ്യമളുടേയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു.
ഏതാനും ടെലിവിഷൻ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉക്രേനിയൻ ഗാനങ്ങൾ സംപ്രേഷണം ചെയ്തതായും യുക്രൈന്റെ ടെലികോം ഏജൻസിയെ ഉദ്ധരിച്ച് മാധ്യമസ്ഥാപനമായ 'ദി കീവ് ഇൻഡിപെൻഡന്റ്' ട്വീറ്റ് ചെയ്തു.
ന്യൂസ് ഡെസ്ക്
Next Story