ബാങ്കോക്ക്: തായ്ലന്റ് നടി നിദ പച്ചരവീരാപോങ്കിനെ (37) നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നിദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചാവോ ഫ്രായ നദിയിൽ സ്പീഡ് ബോട്ടിൽ നടിയുടെ പേഴ്സണൽ മനേജരടക്കം അഞ്ച് പേർക്കൊപ്പം യാത്ര പോയതായിരുന്നു നിദ. ബോട്ടിൽ നിന്ന് അബദ്ധത്തിൽ നടി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണാണ് സഹയാത്രികൾ പറയുന്നത്. തിരച്ചിലിനൊടുവിൽ മൃതദേഹം ഒരു കിലോമീറ്റർ ചുറ്റളവിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെടുക്കുകയായിരുന്നു.

സ്പീഡ് ബോട്ടിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിദ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് സഹയാത്രികർ പറയുന്നത്. ഇരുപത് വർഷത്തോളമായി തായ്ലന്റിലെ വിനോദ രംഗത്ത് പ്രവർത്തിക്കുകയാണ് നിദ. ദ ഫോളൻ ലീഫ് എന്ന ടെലിവിഷൻ ഡ്രാമയിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.