- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രിയപ്പെട്ട ഭാരതമാതാവേ, ലക്ഷക്കണക്കിന് യുക്രൈൻകാരും നിരപരാധികളായ മൃഗങ്ങളും ദുരിതത്തിൽ; നിശബ്ദരാകരുത്; അഭ്യർത്ഥനയുമായി യുക്രൈനിൽ നിന്നും കൊച്ചിക്കാരിയായ 'ചപ്പാത്തി'
കീവ്: യുക്രൈനിൽ റഷ്യ സൈനിക നടപടികൾ തുടരുന്നതിനിടെ രാജ്യത്തെ രക്ഷിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥനയുമായികൊച്ചിയിൽ കടൽ കടന്ന നായ 'ചപ്പാത്തി'. നായയുടെ പേരിലുള്ള 'ട്രാവലിങ് ചപ്പാത്തി' എന്ന 'ഇൻസ്റ്റഗ്രാം പേജിലാണ് ഭാരതമാതാവിനോട് യുക്രൈനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റ് ദമ്പതികൾ പങ്കുവെച്ചത്.
കേരളബന്ധമുള്ള ചപ്പാത്തി എന്ന നായയുടെ പേരിലാണ് ഇന്ത്യയോട് ഈ അഭ്യർത്ഥന. 2017ൽ കൊച്ചിയിൽ നിന്നാണ് ദമ്പതികൾക്ക് നായയെ ലഭിക്കുന്നത്. യൂഗസ് പെട്രസ്‌ക്രിസ്റ്റിന എന്നീ സഞ്ചാരികളായ ദമ്പതികളാണു പട്ടിണി കിടന്ന് അവശനിലയിൽ കണ്ടെത്തിയ നായയെ രക്ഷിച്ചത്. തിരിച്ച് യുക്രൈനിലേക്കു മടങ്ങിയ ഇവർ നായയെയും ഒപ്പം കൂട്ടി. ചപ്പാത്തി എന്ന് പേരുമിട്ടു.
അന്നുമുതൽ ദമ്പതികൾക്കൊപ്പം ലോകം ചുറ്റുകയാണ് ചപ്പാത്തിയും. 'പ്രിയപ്പെട്ട ഭാരതമാതാവേ, എന്റെ കുടുംബത്തിന്റെ ജീവൻ ഭീഷണിയിലായതു പോലെ ലക്ഷക്കണക്കിന് യുക്രെയ്ൻകാരും നിരപരാധികളായ മൃഗങ്ങളും ദുരിതത്തിലാണ്. നിശബ്ദരാകരുത്, തെരുവിലിറങ്ങി യുക്രെയ്‌നു വേണ്ടി ശബ്ദമുയർത്തുക'. ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
അന്ന് യുക്രൈൻ ദമ്പതികൾ തെരുവിലെ പട്ടിണിയിൽ നിന്നും രക്ഷിച്ച് അവരോടൊപ്പം യുക്രൈനിലേക്ക് കൂട്ടിയ ഈ നായ വാർത്തകളിൽ നിറഞ്ഞിരുന്നു. വിശന്നുവലഞ്ഞ് തെരുവിൽ നിന്നും രക്ഷിച്ച നായയ്ക്ക് ചപ്പാത്തിയെന്ന് പേരിട്ടതും പെട്രസ്- ക്രിസ്റ്റിന ദമ്പതികളാണ്. ഇവർ തന്നെയാണ് നായയ്‌ക്കൊപ്പമുള്ള ഈ യാത്രയ്ക്കായി 'ട്രാവൽ വിത്ത് ചപ്പാത്തി'യെന്ന് ഇൻസ്റ്റ പേജും ആരംഭിച്ചത്.
ഇപ്പോൾ യുക്രൈൻ എന്ന രാജ്യം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. അപ്പോഴാണ് തന്നെ പോറ്റുന്ന നാടിനായി ചപ്പാത്തിയുടെ പേജിൽ സന്ദേശം പ്രത്യക്ഷപ്പെടുന്നത്.