- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഗുലാം നബി ആസാദിനെ കോൺഗ്രസ് അപമാനിക്കുന്നു'; മരുമകൻ മുബഷീർ ആസാദ് ബിജെപിയിൽ
ശ്രീനഗർ : മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവൻ മുബഷീർ ആസാദ് ബിജെപിയിൽ ചേർന്നു. ഞായറാഴ്ച ജമ്മു കശ്മീരിലെ തിരുകുത്ത നഗറിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹവും സുഹൃത്തുക്കളും ബിജെപി അംഗത്വം സ്വീകരിച്ചത്.
രാഹുൽ ഗാന്ധിയുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന യുവനേതാവാണ് മുബാഷർ ആസാദ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന, മുൻ എംഎൽഎയും ബിജെപി എസ്ടി മോർച്ച പ്രസിഡന്റ് ഹാരുൺ ചൗധരി എന്നിവർ മുബാഷറിനെ സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളാണ് തനിക്ക് പ്രചോദനമായത് എന്ന് മുബഷീർ ആസാദ് വ്യക്തമാക്കി. കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്ന, മുൻ എംഎൽഎ ദലീപ് സിങ് പരിഹാർ, പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.
കോൺഗ്രസിനുള്ളിൽ നേതാക്കൾ തമ്മിൽ തല്ല് കൂടുമ്പോൾ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് മുബഷീർ ആസാദ് പറഞ്ഞു. ഗുലാം നബി ആസാദിന്റെ ഇളയ സഹോദരൻ ലിയാഖത്ത് അലിയുടെ മകനാണ് മുബഷീർ. തന്റെ അമ്മാവനെ കോൺഗ്രസ് ഹൈക്കമാന്റ് വളരെയധികം ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്തു.
മുതിർന്ന നേതാവെന്ന നിലയിലും മുൻ മുഖ്യമന്ത്രിയും എന്ന നിലയിലും സാധാരണക്കാർക്ക് പോലും അത് അംഗീകരിക്കാനായില്ല. അത്രയ്ക്ക് വലിയ അപമാനമായിരുന്നു അത്. അത്തരം പ്രവൃത്തികൾ കാരമാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്നും മുബഷീർ ആസാദ് വ്യക്തമാക്കി. കോൺഗ്രസ് അദ്ദേഹത്തെ മാറ്റി നിർത്തിയപ്പോൾ മികച്ച രീതിയിൽ രാജ്യത്തെ സേവിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രശംസിക്കുകയാണ് ചെയ്തത് എന്നും മുബഷീർ ആസാദ് കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങൾക്കിടയിൽ ബിജെപിയുടെ സ്വാധീനം വർദ്ധിക്കുകയാണെന്നും ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ഗുജ്ജാർ എന്നിങ്ങനെ എല്ലാ സമുദായത്തിൽ നിന്നുള്ള പൊതു പ്രവർത്തകരും ബിജെപിയിലേക്ക് ഒഴുകി എത്തുന്നുണ്ടെന്നും ആസാദ് വ്യക്തമാക്കി. ആസാദിന്റെ സഹോദരൻ ഗുലാം അലി 2009 ൽ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.




