കീവ്: സൈനിക നടപടി തുടരുന്ന റഷ്യൻ സൈന്യത്തിനെതിരെ യുക്രൈൻ സൈനികർക്ക് പിന്തുണ നൽകാൻ, സ്വന്തം രാജ്യത്തിന് വേണ്ടി തോക്കെടുത്ത് മുൻ മിസ് ഗ്രാൻഡ് യുക്രൈൻ. റഷ്യൻ അധിനിവേശത്തിനെതിരായ യുക്രൈൻ സൈന്യത്തോടൊപ്പം ചേർന്ന് തോക്കെടുത്ത് നിൽക്കുന്ന ചിത്രം അനസ്താസിയ ലെന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു.

2015 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ സൗന്ദര്യമത്സരത്തിലെ യുക്രൈന്റെ പ്രതിനിധിയായിരുന്നു അനസ്താസിയ ലെന്ന. 'അക്രമിക്കണമെന്ന ഉദ്ദേശത്തോടെ യുക്രെനിന്റെ അതിർത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടും!' ശനിയാഴ്ച ഒരു പോസ്റ്റിൽ പറഞ്ഞു അനസ്താസിയ പറഞ്ഞു.

യുക്രെയിൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ യഥാർത്ഥവും ശക്തനുമായ നേതാവാണെന്നും അവർ പറഞ്ഞു. റഷ്യ യുക്രെയിനിന്റെ മണ്ണിൽ പ്രവേശിച്ചത് മുതൽ സെലെൻസ്‌കിയ തന്റെ രാജ്യത്തെ സൈനികർക്ക് പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് രംഗത്തുണ്ട്.