മുംബൈ: മദ്യപിച്ച് കാറോടിച്ച് ബാന്ദ്രയിലെ പാർപ്പിട സമുച്ചയത്തിലെ ഗേറ്റ് തകർത്ത സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. പൊലീസ് അറസ്റ്റ് ചെയ്ത കാംബ്ലിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

അപകടം ഉണ്ടായതിന് പിന്നാലെ വിനോദ് കാംബ്ലി സെക്യൂരിറ്റി ജീവനക്കാരുമായി തർക്കമുണ്ടാവുകയും ചെയ്തു. കാംബ്ലിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തു.

അലമാസമായ ഡ്രൈവിങ്ങ്, മറ്റുള്ളവരുടെ ജീവൻ അപകടത്തിൽ പെടുത്താൻ ശ്രമിച്ചത്, അമിതവേഗതയിൽ വണ്ടിയോടിച്ച് നാശനഷ്ടം വരുത്തിയതുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.