കൊല്ലം : കൊല്ലത്ത് മയക്കുമരുന്ന് സംഘത്തിന്റെ അക്രമത്തിൽ ബിജെപി പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. കൊട്ടിയം മയ്യനാട് ഗ്രാമ പഞ്ചായത്ത് അംഗവും ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയുമായ എസ് രഞ്ജിത്തിന്നാണ് മയക്കുമരുന്ന് സംഘത്തിന്റെ കുത്തേറ്റത്. ഉമ്മയനല്ലൂർ ഏലക്ക് സമീപം വൈകിട്ട് 5 ഓടെയാണ് സംഭവം.

വള്ളിയമ്പലത്തിൽ മദ്യപാനവും കഞ്ചാവും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘം നാട്ടുകാർക്ക് ശല്യമായതോടെയാണ് രഞ്ജിത് ചോദ്യം ചെയ്തുകൊണ്ട് എത്തിയത്. എന്നാൽ രഞ്ജിത്തിനെ സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രഞ്ജിത്തിനെ കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.