- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാനില്ലാതെ സൈറ ഭക്ഷണം പോലും കഴിക്കില്ല; അവളില്ലാതെ നാട്ടിലേക്കില്ല'; നൊമ്പരം പറഞ്ഞ ആ കുറിപ്പിന് പിന്നാലെ പരിഹാരം; യുദ്ധഭൂമിയിൽ നിന്നും സൈറയുമായി വണ്ടിപ്പെരിയാർ സ്വദേശിനി ആര്യ ഇന്ത്യൻ മണ്ണിലേയ്ക്ക്
കീവ്: വളർത്ത് നായ സൈറയെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കാനാവില്ലെന്ന മലയാളി വിദ്യാർത്ഥിനിയുടെ ധർമ്മസങ്കടത്തിന് ഒടുവിൽ പരിഹാരം. സൈറയെ ഒപ്പം കൂട്ടി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനി ആര്യ ഇന്ത്യയിലേക്ക് തിരിക്കും. നിലവിൽ റൊമാനിയയിലെ ഇന്ത്യൻ ക്യാമ്പിലാണ് സൈറയും ആര്യയുമുള്ളത്. ഉടൻ തന്നെ സൈറയ് ക്കൊപ്പം ആര്യയ്ക്ക് ഇന്ത്യയിലേക്ക് തിരിക്കാൻ സാധിക്കുമെന്നാണ് വിവരങ്ങൾ.
യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ അവിടെ കുടുങ്ങിയ ഇന്ത്യക്കാരടക്കം കടുത്ത ദുരിതതത്തിലാണ്. ഈ പ്രതിസന്ധികൾക്കിടെ ശ്യാമ ഗൗതമിന്റെ ഒരു ഫേസ്‌ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. യുക്രൈനിൽ മെഡിസിൻ രണ്ടാം വർഷം പഠിക്കുന്ന ആര്യയേയും അവളുടെ പ്രിയ സൈറയേയും കുറിച്ചാണ് കുറിപ്പിൽ പ്രതിപാദിക്കുന്നത്.
അവിചാരിതമായാണ് യുക്രൈനിൽവച്ച് സൈറ എന്ന നായയെ ഇടുക്കി സ്വദേശി ആര്യയ്ക്ക് കിട്ടിയത്. സൈറയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള എല്ലാ കടലാസുകളും സംഘടിപ്പിച്ചിരുന്നു. എന്നാൽ അതിനിടെയാണ് അപ്രതീക്ഷിതമായി യുദ്ധം ഉണ്ടായത്.
പ്രശ്നങ്ങൾക്ക് നടുവിൽ സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവൾക്കുള്ള ഭക്ഷണവുമായി ആര്യ കീവിലെ ഒരു ബങ്കറിനുള്ളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞുകൂടിയത്. സൈറ ഇല്ലാതെ താൻ നാട്ടിലേക്ക് വരില്ലെന്ന് ആര്യ വീട്ടുകാരോട് പറഞ്ഞതായും കുറിപ്പിൽ പറയുന്നു.
ആര്യയുടെ ചിത്രം പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് ഇങ്ങനെ: 'വളർത്ത് നായയെ ഉപേക്ഷിക്കാതെ യുദ്ധഭൂമിയിൽ നിന്നും വണ്ടിപ്പെരിയാർ സ്വദേശിനി ആര്യ ഇന്ത്യൻ മണ്ണിലേയ്ക്ക്. സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു.'
ശ്യാമ ഗൗതം എന്ന എഫ്ബി പ്രൊഫൈലിലൂടെയാണ് സൈറയുടെയും ആര്യയുടെയും വിവരങ്ങൾ പുറത്തുവന്നത്.
ശ്യാമ ഗൗതം പറഞ്ഞത്: ''ഇത് സൈറയും ആര്യയും. കഴിഞ്ഞ രണ്ടു ദിവസമായി ഇവളെ കുറിച്ചുള്ള ചിന്തയും ടെൻഷൻ മാത്രമാണ് എനിക്ക്. യുക്രൈനിൽ മെഡിസിൻ രണ്ടാം വർഷം പഠിക്കുന്ന ആര്യയുടെ 5 മാസം പ്രായം ആയ സൈറ എന്ന സൈബിരിയൻ ഹസ്‌കി ഇനത്തിൽ പെട്ട നയ്ക്കുട്ടി ആണിത്. അവിചാരിതമായി അവൾക്കു ലഭിച്ച ആ നയ്ക്കുട്ടിനെ ഇങ്ങോട്ട് കൊണ്ടുവരാൻ ഉള്ള പേപ്പർസ് എല്ലാം സംഘടിപ്പിച്ചിരുന്നു. അതിനിടയിൽ ആണ് ഇങ്ങനെ ഒരു പ്രതിസന്ധികൾ വന്നത്. ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ ബന്ധുവായ ആര്യ ഇടുക്കി സ്വദേശിനിയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവൾക്കുള്ള ഭക്ഷണവുമായി ആര്യ കിവ്ലെ ഒരു ബങ്കർ ഉള്ളിൽ ആയിരുന്നു. സൈറയുടെ പേപ്പേഴ്സ് എല്ലാം കരുതി അവളെയും കൂട്ടി വരാൻ ആകും എന്ന പ്രതീക്ഷയിൽ ആണ് ആര്യ.''''സൈറ ഇല്ലാതെ വരില്ല എന്നാണ് വീട്ടുകാരോട് പറഞ്ഞത്. ആര്യ ഇല്ലാതെ ഭക്ഷണം പോലും സൈറ കഴിക്കില്ല. ഇന്നലെ 600സാ അകലെയുള്ള റൊമാനിയ അതിർത്തിയിലേക്ക് ആര്യ സാറയേം കൂട്ടി ബസിൽ യാത്ര തിരിച്ചു. സൈറക്ക് വേണ്ടി സ്വന്തം ലേഗേജ് പോലും ഉപേക്ഷിച്ചു ആണ് യാത്ര തിരിച്ചത്. രാത്രി വളരെ വൈകി അതിർത്തി അടുത്ത് എത്തിയിട്ട് 24 കിലോമീറ്ററോളം ഈ നയ്ക്കുട്ടീനേം കൊണ്ടു നടന്നും എടുത്തും സഞ്ചരിച്ച് വെളുപ്പിനെ സുരക്ഷിതമായി ഇന്ത്യൻ ക്യാമ്പിൽ എത്തി. ഫ്ലൈറ്റിൽ സൈറയേം അനുവദിക്കുമോ എന്ന് ഒരു നിശ്ചയവും ഇല്ല. സൈറ ഇല്ലാതെ ആര്യ അവിടെ നിന്നു മടങ്ങില്ല എന്ന് കുറച്ചു മുന്നേ വീട്ടുകാരുമായി ബന്ധപ്പെട്ടപോളും പറഞ്ഞു.''
ഈ അപകട അവസ്ഥയിലും സൈറയേം കൊണ്ടു യാത്ര ചെയ്യാനുള്ള ആര്യയുടെയും അവളുടെ കൂട്ടുകാരിയുടേം സ്നേഹത്തിനു മുന്നിൽ. ഫാമിലി വഴി അറിഞ്ഞപ്പോൾ ഞാൻ കോൺടാക്ട് ചെയ്തത് സുഹൃത്ത് mahesh ps നെ ആണ്. അദ്ദേഹവും ആര്യ ആയി ബന്ധപ്പെട്ട് ഇന്നലെ മുതൽ ഒരുപാടു സഹായങ്ങൾ നൽകുന്നുണ്ട്. ഉടനെ ആര്യക്ക് സൈറയുമായി നാട്ടിൽ എത്തുവാൻ കഴിയട്ടെ.