കണ്ണൂർ: ദളിത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കയങ്ങാട് വിളക്കോട്ടെ നെല്യാട്ട് കോളനിയിൽ താമസിക്കുന്ന ശോഭിഷ് (22) വീട്ടിനടുത്ത പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ചു. ഞായറാഴ്‌ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

കൂലിപ്പണിക്കാരനായ ശോഭിഷിനെ രാത്രി വീട്ടിൽ കാണാഞ്ഞതിനെത്തുടർന്ന് അമ്മയും അയൽവാസികളും അന്വേഷിക്കവെയാണ് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബാബു - ശോഭ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ വർഷ, ജിഷ്ണു .മൃതദേഹം മുഴക്കുന്ന് പൊലീസ് ജില്ലാ ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.