- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ മദ്യനയത്തിൽ മാറ്റം വരുത്തി സർക്കാർ
പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ മദ്യപിച്ചു പിടിയിലായാലും ഇനി ജയിലിൽ കിടക്കേണ്ടി വരില്ല. പക്ഷേ, മദ്യം എവിടെ നിന്നു സംഘടിപ്പിച്ചുവെന്ന കാര്യം പൊലീസിനോടു പറയേണ്ടി വരും. ബിഹാറിലെ ജയിലുകൾ മദ്യപന്മാരെ കൊണ്ടു നിറഞ്ഞതോടെയാണു സർക്കാർ നയത്തിൽ മാറ്റം വരുത്തിയത്.
മദ്യപന്മാർക്കെതിരായ കേസുകൾ പെരുകിയതോടെ കോടതികൾക്കും ഇരട്ടിപ്പണിയായിരുന്നു. ബിഹാറിലെ കോടതികൾ മദ്യ നിരോധന കേസുകൾ കാരണം പൊറുതി മുട്ടുന്നതിൽ സുപ്രീംകോടതിയും അടുത്തിടെ അതൃപ്തി പ്രകടിപ്പിച്ചു.
2021 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ അര ലക്ഷത്തോളം പേരാണ് മദ്യ നിരോധന നിയമപ്രകാരം അറസ്റ്റിലായത്. മദ്യ കള്ളക്കടത്തുകാർക്കൊപ്പം മദ്യപന്മാരും ജയിലിലായി. മദ്യ നിരോധനം നിലവിലുണ്ടെങ്കിലും ബിഹാറിൽ മുക്കിലും മൂലയിലും മദ്യം സുലഭമാണ്. അടിക്കടി വ്യാജമദ്യ ദുരന്തങ്ങളുണ്ടാകുന്നതും മദ്യനിരോധനത്തിനു തിരിച്ചടിയായി.
പ്രതിപക്ഷത്തിനൊപ്പം സഖ്യകക്ഷികളും മദ്യ നിരോധനം പരാജയമായെന്നു വിമർശിച്ചിട്ടും മുഖ്യമന്ത്രി നിതീഷ് കുമാർ വിട്ടുവീഴ്ചയ്ക്കില്ല. മദ്യക്കടത്തു തടയാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉൾപ്പെടെ സർവ സന്നാഹങ്ങളും നിതീഷ് സർക്കാർ രംഗത്തിറക്കിയിട്ടുണ്ട്.




