ഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം ഡൽഹിയിൽ എത്തി. 240 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം രാത്രിയോടെയാണ് ഡൽഹിയിൽ ഇറങ്ങിയത്. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

രക്ഷാദൗത്യത്തിന് നാല് കേന്ദ്ര മന്ത്രിർ നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട് . റൊമാനിയിലും,മോൾഡോവയിലും ജോതിരാദിത്യ സിന്ധ്യ, സ്ലോവാക്യയിൽ കിരൺ റിജിജു, ഹംഗറിയിൽ ഹർദീപ് സിങ് പുരി പോളണ്ടിൽ വി.കെ.സിങ് എന്നിങ്ങനെയാണ് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കീവിലെ ഇന്ത്യൻ എംബസിയും സ്ഥിതിഗതികൾ വിലയിരുത്തുയാണെന്നും ,അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ധപൗരന്മാർക്ക് അറിയിപ്പുകൾ നൽകുന്നുണ്ടെന്നും, നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇന്ത്യൻ വിദേശകരായ മന്ത്രാലയം അറിയിച്ചു