- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റ്യാടിയിൽ യുവാവ് തീപൊള്ളലേറ്റു മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

ന്യൂമാഹി: കോഴിക്കോട് ജില്ലയിലെ യുവാവിനെ കുറ്റ്യാടി ചുരത്തിലെ വനമേഖലയിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മാഹി പള്ളൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റ്യാടി പക്രംതളം ചുരണി റോഡരികിലാണ് തിങ്കളാഴ്‌ച്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മാഹി പള്ളൂർ സ്വദേശി അജയ് ഗണേശാണ് ( 31 ) മരിച്ചത്.
നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത് . തുടർന്ന് തൊട്ടിൽപ്പാലം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിനു സമീപം പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ബൈക്കും കണ്ടെത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. അജയ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നു സ്‌കൂട്ടറിൽ യാത്ര പോയതാണെന്നാണ് വിവരം.
പള്ളൂരിലെ ഉല്ലാസ് ബാർ ഉടമ ഗണേശിന്റെ മകനാണ് അജയ്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മൃതദേഹത്തിനു സമീപം പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ബൈക്കും കണ്ടെത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
തൊട്ടിൽപാലം സിഐ ജേക്കബ് , എസ്ഐ രാധാകൃഷ്ണൻ എന്നിവരും വടകരയിൽ നിന്നു ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി . ശോഭയാണ് അജയ്യയുടെ അമ്മ . പ്രസൂൺ , അനുഷ എന്നിവർ സഹോദരങ്ങളാണ് . പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.


