ശ്രീനഗർ: മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടികളടക്കം 14 പേർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.

അനന്ത്നാഗിലെ ഷൈർബാഗിലുള്ള മെറ്റേണിറ്റി ആൻഡ് ചൈൽഡ് കെയർ ഹോസ്പിറ്റലിലാണ് സംഭവം. ആശുപത്രിയിലെ ടിക്കറ്റ് സെക്ഷനിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സിലിണ്ടറിലെ ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.