- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവകലാശാല പെൻഷൻ ഉത്തരവും സ്വകാര്യ സർവകലാശാലകളുടെ കടന്ന് വരവും ചേർത്ത് വായിക്കണം: സേവ് എഡ്യൂക്കേഷൻ ഫോറം
തിരുവനന്തപുരം: സർവ്വകലാശാല ജീവനക്കാരുടെ പെൻഷൻ സംവിധാനത്തെ അട്ടിമറിക്കുന്ന സർക്കാർ ഉത്തരവും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുവാനുള്ള സർക്കാർ നീക്കവും ചേർത്ത് വായിക്കേണ്ടതാണെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം. സംസ്ഥാനത്ത് നിലവിലുള്ള പൊതുമേഖലാ സർവകലാശാലകളിൽ പെൻഷൻ നിർത്തുകയും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുകയും ചെയ്യുന്നതോട് കൂടി കഴിവും പ്രാപ്തിയുമുള്ള അദ്ധ്യാപകർ സ്വകാര്യ സർവകലാശാലകളിലേക്ക് ചേക്കേറും. അതോട് കൂടി കേരളത്തിലെ സാധാരക്കാരന്റെ അത്താണിയായ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസരംഗവും തകർച്ചയിലേക്ക് കൂപ്പുകുത്തും. കാലങ്ങളായി തുടർന്ന് വരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടുകളിൽ നിന്ന് പൂർണ്ണമായി പിന്നോക്കം പോകുന്ന ദയനീയ കാഴ്‌ച്ചകൾക്കാണ് രണ്ടാം ഇടതുപക്ഷ ഗവൺമെണ്ടിന്റെ കാലത്ത് കേരളം സാക്ഷിയാകുന്നത്. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം പൊതുജനങ്ങളിൽ നിന്ന് ഉയർന്ന് വരണമെന്ന് ഫോറം ആവശ്യപ്പെടുന്നു.
വിദ്യാഭ്യാസം മൗലികാവകാശമായ രാജ്യത്ത് സാധാരക്കാരന്റെ മക്കൾക്ക് പഠനാവസരം നിഷേധിക്കുന്നത് ഒട്ടും ഭൂഷണമല്ല. സർവ്വകലാശാലകളുടെ തനത് സ്രോതസ്സുകളെ ആശ്രയിച്ച് പെൻഷൻ ഫണ്ട് രൂപീകരിക്കുകയും ജീവനക്കാരുടെ ശമ്പളത്തിന്റെ മാക്‌സിമത്തിൽ നിന്നും 25 ശതമാനം തുക എല്ലാ മാസവും ആ ഫണ്ടിലേക്ക് മാറ്റുകയും ചെയ്യണമെന്ന് പറയുന്ന പെൻഷൻ ഉത്തരവ് കുട്ടികളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് ഈടാക്കുന്ന ഫീസ് വർദ്ധിപ്പിച്ച് കൊള്ളാൻ പരോക്ഷമായി ആവശ്യപ്പെടുകയാണ്. സ്വകാര്യ സർവകലാശാലകളെ കേരളത്തിന്റെ മണ്ണിൽ വളരാനനുവദിക്കുന്ന സർക്കാർ നയം കച്ചവടതാത്പ്പര്യക്കാർക്ക് വഴി തെളിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവണതകളിൽ നിന്ന് ബഹുമാനപ്പെട്ട ഗവൺമെന്റ് എത്രയും വേഗം പിന്മാറുകയും നിലവിലെ സർവ്വകലാശാലകളിലെ നിലവാരം ഉയർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണം. അതിലേക്ക് ഒഴിഞ്ഞു കിടക്കുന്ന അദ്ധ്യാപക പോസ്റ്റുകളിലേക്ക് നിയമനം നടത്തൽ, ശാസ്ത്രീയമായി അവലോകനം ചെയ്തുകൊണ്ട് പുതിയ കോഴ്സുകൾ ആരംഭിക്കൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ വർദ്ദിപ്പിക്കൽ, മുമ്പ് അനുവദിച്ച കോളേജുകളിൽ സമയ ബന്ധിതമായി അദ്ധ്യാപക അനദ്ധ്യാപക പോസ്റ്റുകൾ സൃഷ്ടിച്ച് നിയമനം നടത്തൽ, ആവശ്യത്തിന് സർവകലാശാലകളും കോളേജുകളും ആരംഭിക്കൽ, പോലുള്ള കാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്ന് ഫോറം കൂട്ടിച്ചേർത്തു.