മലപ്പുറം: നിലമ്പൂരിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇയാൾ മൊബൈൽ ടവറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ താഴെയെറിക്കാനുള്ള ശ്രമം തുടരുകയാണ്.